പാലക്കാട് കെ.എസ്.യു പ്രവര്‍ത്തകന് മര്‍ദ്ദനമേറ്റു

Palakkad KSU worker assaulted
Palakkad KSU worker assaulted

പാലക്കാട്: കെ.എസ്.യു പ്രവര്‍ത്തകന് ക്രൂരമര്‍ദ്ദനം. ആലത്തൂര്‍ എസ്.എന്‍ കോളജിലെ കെ.എസ്.യു പ്രവര്‍ത്തകനായ നല്ലേപ്പിള്ളി സ്വദേശി എസ്. അഫ്‌സല്‍ (23)നാണ് പരുക്കേറ്റത്. ഇയാളെ ജില്ലാ ആശുപത്രിയില്‍ പ്രവേശിപ്പിച്ചു. ഇന്നലെ രാവിലെയായിരുന്നു സംഭവം.

കോളജിലെ എസ്.എഫ്.ഐ പ്രവര്‍ത്തകര്‍ക്കൊപ്പം പുറത്തുനിന്നെത്തിയവരും ചേര്‍ന്ന് അഫ്‌സലിനെ മര്‍ദ്ദിച്ചതായാണ് പരാതി. പരുക്കേറ്റ യുവാവിനെ സഹപാഠികളാണ് ആശുപത്രിയില്‍ എത്തിച്ചത്. എ സോണ്‍ കലോത്സവവുമായി ബന്ധപ്പെട്ട വീഡിയോ സാമൂഹ്യ മാധ്യമങ്ങളില്‍ പോസ്റ്റ് ചെയ്തതിന്റെ പേരിലാണ് ആക്രമിച്ചതെന്ന് അഫ്‌സല്‍ പറഞ്ഞു.

Tags