പാലക്കാട് കൊഴിഞ്ഞാമ്പാറ ഹണി ട്രാപ്പ് കേസ്: മുഖ്യപ്രതി അറസ്റ്റില്‍

Palakkad Kozhinjampra Honey Trap Case Main Accused Arrested
Palakkad Kozhinjampra Honey Trap Case Main Accused Arrested

പാലക്കാട്: ചിറ്റൂര്‍ കൊഴിഞ്ഞാമ്പാറയില്‍ ജോത്സ്യനെ ഹണി ട്രാപ്പില്‍പ്പെടുത്തി പണം തട്ടാന്‍ ശ്രമിച്ച സംഭവത്തില്‍ മുഖ്യപ്രതി പിടിയില്‍. കൊഴിഞ്ഞാമ്പാറ കല്ലാണ്ടിച്ചള്ള എന്‍. പ്രതീഷിനെ (37)യാണ് കൊഴിഞ്ഞാമ്പാറ പോലീസ്  തമിഴ്‌നാട് അതിര്‍ത്തിയില്‍ നിന്ന് അറസ്റ്റ് ചെയ്തത്.

tRootC1469263">

മാര്‍ച്ച് 12നായിരുന്നു കേസിനാസ്പദമായ സംഭവം. കുടുംബത്തിലെ ദോഷമകറ്റുന്നതിന് പൂജ ചെയ്യാനെന്ന വ്യാജേന കൊല്ലങ്കോട്ടെ ഒരു ജോത്സ്യനെ കല്ലാണ്ടിച്ചള്ളയിലേക്ക് വിളിച്ചു വരുത്തിയാണ് കെണിയില്‍പ്പെടുത്തിയത്. സംഘം ചേര്‍ന്ന് മര്‍ദ്ദിച്ചതിനു ശേഷം യുവതിക്കൊപ്പം നിര്‍ത്തി നഗ്നചിത്രങ്ങള്‍ പകര്‍ത്തി. പിന്നീട് ബ്ലാക്ക്‌മെയില്‍ ചെയ്ത് പണം തട്ടാനായിരുന്നു ശ്രമം. സംഭവവുമായി ബന്ധപ്പെട്ട് രണ്ടു സ്ത്രീകള്‍ ഉള്‍പ്പെടെ എട്ടു പേര്‍ നേരത്തേ അറസ്റ്റിലായിരുന്നു.

Tags