പാലക്കാട് ഹോമിയോ മെഡിക്കൽ ഓഫീസർ നിയമനം
Jan 13, 2026, 19:17 IST
പാലക്കാട് : ജില്ലാ ദേശീയ ആരോഗ്യ ദൗത്യത്തിന് കീഴിൽ ജില്ലയിൽ മെഡിക്കൽ ഓഫീസർ(ഹോമിയോ) തസ്തികയിൽ കരാർ അടിസ്ഥാനത്തിൽ നിയമനം നടത്തുന്നു. അംഗീകൃത യൂണിവേഴ്‌സിറ്റിയിൽ നിന്ന് ബി.എച്ച്.എം.എസ് ബിരുദം, കേരള മെഡിക്കൽ കൗൺസിൽ അല്ലെങ്കിൽ ടി.സി.എം.സിയുടെ കീഴിൽ രജിസ്‌ട്രേഷനും പ്രവൃത്തി പരിചയവുമുള്ളവർക്ക് അപേക്ഷിക്കാം. പ്രായപരിധി 2026 സെപ്റ്റംബർ ഒന്നിന് 40 വയസ്സ് കവിയരുത്. താൽപര്യമുള്ളവർ www.arogyakerlam.gov.in വഴി രജിസ്റ്റർ ചെയ്യണമെന്ന് ജില്ലാ പ്രോഗ്രാം മാനേജർ അറിയിച്ചു. ഫോൺ: 04912504695, 8943374000
tRootC1469263">.jpg)


