പാലക്കാട് എൻ എസ് എസ് അകത്തേത്തറ എൻജിനീയറിങ് കോളേജിൽ എസ്എഫ്ഐ ആരംഭിച്ച പ്രതിഷേധം അവസാനിപ്പിച്ചു

sfi
sfi

ഇ-ഗ്രാൻ്റസ് സ്കോളർഷിപ് ഫണ്ടിൽ തട്ടിപ്പ് നടത്തിയ സംഭവത്തിൽ സമഗ്രമായ അന്വേഷണം നടത്തണമെന്ന് കോളേജ് പ്രിൻസിപ്പാൾ ഡോ.രാജീവ്.എൻ പറഞ്ഞു 

പാലക്കാട് : പാലക്കാട് എൻ എസ് എസ് അകത്തേത്തറ എൻജിനീയറിങ് കോളേജിൽ എസ്എഫ്ഐ ആരംഭിച്ച പ്രതിഷേധം അവസാനിപ്പിച്ചു. എസ്എഫ്ഐ ഉന്നയിച്ച ആവശ്യങ്ങളെല്ലാം കോളേജ് അധികാരികൾ അംഗീകരിച്ചതിനെ തുടർന്നാണ് സമരം അവസാനിപ്പിച്ചത്. ഇ-ഗ്രാൻ്റസ് സ്കോളർഷിപ് ഫണ്ടിൽ തട്ടിപ്പ് നടത്തിയ സംഭവത്തിൽ സമഗ്രമായ അന്വേഷണം നടത്തണമെന്ന് കോളേജ് പ്രിൻസിപ്പാൾ ഡോ.രാജീവ്.എൻ പറഞ്ഞു. 

തട്ടിപ്പ് നടത്തിയ 2 ക്ലർക്കുമാരെ സസ്പെൻഡ് ചെയ്തെന്നും പ്രിൻസിപ്പാൾ പറഞ്ഞു. കൂടുതൽ പേർക്ക് വീഴ്ച സംഭവിച്ചിട്ടുണ്ടെങ്കിൽ അവർക്കെതിരെ നടപടി സ്വീകരിക്കും. പ്രതിഷേധം നടത്തിയ വിദ്യാർത്ഥികൾക്കെതിരെ നടപടി സ്വീകരിക്കില്ലെന്നും പ്രിൻസിപ്പൽ വ്യക്തമാക്കി. നിയമ നടപടികൾ ആവശ്യപ്പെട്ട് പൊലീസിൽ പരാതി നൽകി.
 

Tags