പാലക്കാട് ജില്ലയിൽ ചുമട്ടുതൊഴിലാളി കൂലി നിരക്ക് 14 ശതമാനം വർധിപ്പിക്കും

Porter wages to be increased by 14 percent in Palakkad district
Porter wages to be increased by 14 percent in Palakkad district

പാലക്കാട് : ജില്ലയിൽ ചുമട്ടുതൊഴിലാളി കൂലി നിരക്ക് 14 ശതമാനം വർധിപ്പിച്ചു. കൂലിപ്പട്ടിക പുതുക്കുന്നതുമായി ബന്ധപ്പെട്ട് നടന്ന യോഗത്തിലാണ് തീരുമാനം. എ.ഡി.എം കെ.മണികണഠൻ അധ്യക്ഷനായി. 

യോഗത്തിൽ ജില്ലാ ലേബർ ഓഫീസർ പി.എസ്. അനിൽ സാം, ചുമട്ടുതൊഴിലാളി ബോർഡ് ചെയർമാൻ  കെ.എം സുനിൽ, വ്യാപാരി വ്യവസായ പ്രതിനിധികളായ പി.കെ ഉല്ലാസ് കുമാർ, ആർ.രത്‌നപ്രഭു, സി.കെ രാജു, പി.കെ ഹസ്സൻ, എ.വി സച്ചിദാനന്ദൻ എന്നിവരും തൊഴിലാളി സംഘടന പ്രതിനിധികളായ എം.എം തങ്കപ്പൻ, ടി.കെ പത്മനാഭൻ, ആർ. സുന്ദരൻ, പി.എൻ മോഹനൻ, ആർ ഹരിദാസ്, എം ദണ്ഡപാണി, എം നടരാജൻ, എം.എ മുസ്തഫ, പി.കെ വേണു, വി.എൻ കൃഷ്ണൻ, സുമ കൊല്ലങ്കോട്, കെ. അപ്പു എന്നിവർ പങ്കെടുത്തു.
 

tRootC1469263">

Tags