'നശാ മുക്ത് ഭാരത് അഭിയാന്‍' : പാലക്കാട് ജില്ലാതല ഉദ്ഘാടനം നടന്നു


പാലക്കാട് : സാമൂഹ്യ നീതി വകുപ്പിന്റെ മുഖേന നടന്നു വരുന്ന നശാ മുക്ത് ഭാരത് അഭിയാന്‍ പദ്ധതിയുടെ ജില്ലാതല ഉദ്ഘാടനം ജില്ലാ കളക്ടര്‍ ജി.പ്രിയങ്ക നിര്‍വഹിച്ചു. പാലക്കാട് ഗവ. പോളിടെക്നിക് കോളേജ് എൻ.എസ്.എസ് യൂണിറ്റിന്റെ സഹകരണത്തോടെ
പോളിടെക്നിക് കോളേജിൽ നടന്ന ചടങ്ങിൽ കൊടുമ്പ് ഗ്രാമപഞ്ചായത്ത് പ്രസിഡൻറ് ആർ. ധനരാജ് അദ്ധ്യക്ഷത വഹിച്ചു. ജില്ലാ സാമൂഹ്യനീതി ഓഫീസർ വി. അശ്വതി, എക്സൈസ് വകുപ്പ് ഡെപ്യൂട്ടി കമീഷണർ വൈ. ഷിബു, പോളിടെക്നിക് പ്രിൻസിപ്പൽ ഡോ പി ദിലീപ്, എൻഎസ്എസ് ടെക്നിക്കൽ സെൽ ജില്ലാ കോർഡിനേറ്റർ എൻ വി ജിതേഷ്, വിമുക്തി മിഷൻ ജില്ലാ മാനേജർ എസ് സനിൽ, മൂസ പതിയിൽ തുടങ്ങിയവർ സംസാരിച്ചു.
ജില്ലയിലെ വിദ്യാലയങ്ങൾ കോളേജുകൾ പോളിടെക്നിക്കുകൾ ഐടിഐകൾ എന്നിവ കേന്ദ്രീകരിച്ച് വിദ്യാർഥികൾക്കിടയിൽ ലഹരിക്കെതിരെ ബോധവൽക്കരണ പ്രവർത്തനങ്ങൾ നടത്തുക, പൊതുജനങ്ങൾക്കിടയിലും വിവിധ കലാകായിക സാംസ്കാരിക പരിപാടികളിലൂടെ ലഹരി വിരുദ്ധ സന്ദേശം നൽകുക, അതിഥി തൊഴിലാളികൾക്കും ലഹരി വിരുദ്ധ ബോധവൽക്കരണം നൽകുക തുടങ്ങി ബൃഹത്തായ പരിപാടികളാണ് ഈ പദ്ധതിയിലൂടെ വിഭാവനം ചെയ്തിരിക്കുന്നത്.
