പാലക്കാട് ജില്ലയിൽ എക്‌സൈസ് സ്‌പെഷ്യൽ ഡ്രൈവ് : 118 അബ്കാരി കേസുകളും 38 മയക്കുമരുന്ന് കേസുകളും കണ്ടെത്തി

excise jeep
excise jeep

പാലക്കാട് :  തദ്ദേശ സ്വയംഭരണ തിരഞ്ഞെടുപ്പ് -ക്രിസ്മസ് പുതുവത്സരാഘോഷവുമായി ബന്ധപ്പെട്ട് എക്‌സൈസ് വകുപ്പിന്റെ എൻഫോഴ്‌സ്‌മെന്റ് സ്‌പെഷ്യൽ ഡ്രൈവിൽ ജില്ലയിൽ നടത്തിയ 855 പ്രത്യേക പരിശോധനകളിൽ 118 അബ്ക്കാരി കേസുകളും 38 മയക്കു മരുന്ന് കേസുകളും കണ്ടെത്തി.  ഈ കേസുകളിലായി 125 പേരെ അറസ്റ്റ് ചെയ്തു.  അബ്ക്കാരി കേസുകളിൽ 475.450 ലിറ്റർ ഇന്ത്യൻ നിർമ്മിത വിദേശ മദ്യം, 121.5 ലിറ്റർ ചാരായം,7447 ലിറ്റർ വാഷ്, 6.5 ലിറ്റർ ബിയർ, 2543 ലിറ്റർ കള്ള്, അഞ്ച് വാഹനങ്ങൾ എന്നിവ പിടിച്ചെടുത്തു. മയക്കുമരുന്ന് കേസുകളിൽ നിന്ന് 81.181 കിലോ ഗ്രാം കഞ്ചാവ്, 3797 എണ്ണം കഞ്ചാവ് ചെടികൾ, 1100 ഗ്രാം ഹാഷിഷ് ഓയിൽ, 1000 ബ്രൂപ്രിനോർഫിൻ ടാബ്, മൂന്ന് ഇ- സിഗരറ്റ്, ഒരു വാഹനം എന്നിവ പിടിച്ചെടുത്തു. പുകയില ഉത്പന്നങ്ങളുമായി ബന്ധപ്പെട്ട് 665 കേസുകൾ കണ്ടെത്തുകയും ഈ കേസുകളിലായി 37.421 കിലോഗ്രാം പുകയില ഉൽപ്പന്നങ്ങൾ പിടിച്ചെടുത്ത് 1.35 ലക്ഷം രൂപ പിഴ ഈടാക്കുകയും ചെയ്തു. 889 കള്ളുഷാപ്പുകളും 653 കള്ള് കടത്ത് വാഹനങ്ങളും പരിശോധിച്ച് 191 കള്ള് സാമ്പിളുകളും 55 ബാറുകളിൽ പരിശോധിച്ചു. 12782 വാഹനങ്ങൾ പരിശോധനയ്ക്ക് വിധേയമാക്കി. 573 കള്ള് ചെത്ത് തോട്ടങ്ങളിൽ പരിശോധന നടത്തി. 193 സ്‌കൂൾ, 18 റെയിൽവേ സ്റ്റേഷൻ പരിസരങ്ങളിലും 21 അതിഥി തൊഴിലാളി ക്യാമ്പുകളിലും പരിശോധന നടത്തി.

tRootC1469263">

കള്ള് ഷാപ്പുകൾ ഉൾപ്പെടെയുള്ള ലൈസൻസ് സ്ഥാപനങ്ങളുടെ പ്രവർത്തനത്തെ ഈ കാലയളവിൽ പ്രത്യേകം നിരീക്ഷിച്ച് വരുന്നുണ്ട്. കൂടാതെ എല്ലാ ഡിസ്റ്റിലറി/ബ്രിവറികളിലും പ്രത്യേക നിരീക്ഷണം നടത്തുന്നുണ്ട്. റെയിൽവേ പ്രൊട്ടക്ഷൻ ഫോഴ്‌സ്, പൊലീസ്, റവന്യൂ, ഫോറസ്റ്റ് തുടങ്ങിയ വകുപ്പുകളും ആയി ചേർന്ന സംയുക്ത പരിശോധനകൾ നടത്തി. അട്ടപ്പാടി ചിറ്റൂർ മേഖല എന്നിവിടങ്ങളിൽ കൂടുതൽ ശ്രദ്ധ ചെലുത്തി പ്രത്യേക റെയിഡുകൾ നടത്തി. അതിർത്തി വഴികളിലൂടെയുള്ള കടത്തൽ കർശനമായി നിരീക്ഷിച്ച് നടപടി എടുക്കുന്നതിന് കർശന നിർദ്ദേശം ഉള്ളതായി പാലക്കാട് ഡെപ്യൂട്ടി എക്‌സൈസ് കമ്മീഷണർ പി കെ സതീഷ് അറിയിച്ചു.

Tags