ബാലവേലയോ ബാലഭിക്ഷാടനമോ ശ്രദ്ധയില്‍പ്പെട്ടാല്‍ 1098 ല്‍ അറിയിക്കണം: പാലക്കാട് ജില്ലാ കളക്ടര്‍

If you notice child labor or child begging, you should report it to 1098: Palakkad District Collector
If you notice child labor or child begging, you should report it to 1098: Palakkad District Collector



പാലക്കാട്  : ജില്ലാ ശിശുസംരക്ഷണ യൂണിറ്റിന്റെ നേതൃത്വത്തില്‍ തയ്യാറാക്കിയ ബാലവേല, ബാലഭിക്ഷാടനം എന്നിവയ്‌ക്കെതിരെയുള്ള ബോധവല്‍ക്കരണ ഹ്രസ്വ ചിത്ര വീഡിയോ 'പത്ത് രൂപ' ജില്ലാ കളക്ടര്‍ ജി പ്രിയങ്ക പ്രകാശനം ചെയ്തു.  ബാലവേലയോ ബാലഭിക്ഷാടനമോ ശ്രദ്ധയില്‍പ്പെട്ടാല്‍ പൊതുജനങ്ങള്‍ 1098 എന്ന നമ്പറില്‍ വിവരം അറിയിക്കണമെന്ന ജില്ലാ കളക്ടര്‍ പറഞ്ഞു.

tRootC1469263">

ബാലഭിക്ഷാടനം കൂടുതലായി നടക്കുന്ന ബസ് സ്റ്റാന്‍ഡ് പോലുള്ള ഹോട്ട്‌സ്‌പോട്ടുകളില്‍ ബന്ധപ്പെട്ട ഉദ്യോഗസ്ഥര്‍ നേരിട്ടെത്തി പരിശോധന നടത്തണം. പരിശോധനയില്‍ ബാലഭിഷാടനം, ബാലവേല തുടങ്ങിയവയില്‍ കുട്ടികള്‍ ഏര്‍പ്പെടുന്നതായി കണ്ടെത്തിയാല്‍ അവരെ ചൈല്‍ഡ് വെല്‍ഫയര്‍ കമ്മിറ്റിയ്ക്ക് മുന്‍പില്‍ എത്തിക്കണം. കൂടാതെ ഉത്സവ സമയങ്ങളില്‍ മറ്റ് സംസ്ഥാനങ്ങളില്‍ നിന്നും കൂടുതലായും കുട്ടികള്‍ എത്തുന്നതെന്നും ആ സമയത്ത് പരിശോധനകള്‍ കൂടുതല്‍ കര്‍ശനമാക്കണമെന്നും ജില്ലാ കളകര്‍ പറഞ്ഞു.

 ഭിക്ഷ ചോദിച്ച് എത്തുന്ന കുട്ടികള്‍ക്ക് പണം നല്‍കുന്നത് ഭിക്ഷാടനത്തിന് പ്രോത്സാഹനമാകും. അതിനാല്‍ പണം നല്‍കാതെ ആ വിവരം 1098 എന്ന ടോള്‍ ഫ്രീ നമ്പറില്‍ അറിയിക്കണമെന്ന ആശയമാണ്  'പത്ത് രൂപ ' എന്ന ഹ്രസ്വ ചിത്ര വീഡിയോയുടെ ഉള്ളടക്കം. ജില്ലാ കളക്ടറുടെ ചേബംറില്‍ നടന്ന പരിപാടിയില്‍ ജില്ലാ വനിതാ ശിശുവികസന ഓഫീസര്‍ പ്രേംന മനോജ്, ജില്ലാ ശിശുസംരക്ഷണ യൂണിറ്റ് ഓഫീസര്‍ ആര്‍.രമ, ചൈല്‍ഡ് വെല്‍ഫയര്‍ കമ്മിറ്റി ചെയര്‍പേഴ്‌സണ്‍ എം.ബി മോഹനന്‍, ജുവൈനല്‍ ജസ്റ്റിസ് ബോര്‍ഡ് അംഗം മരിയാ ജെറാള്‍ഡ്, സ്‌പെഷ്യല്‍ ജുവൈനല്‍ പോലീസ് യൂണിറ്റ് ഡി.വൈ.എസ്.പി ഗോപകുമാര്‍, ജില്ലാ ലേബര്‍ ഓഫീസര്‍ ജെ.എസ് ശശികല, അസിസ്റ്റന്റ് ലേബര്‍ ഓഫീസര്‍ ശബരീഷ്, ജില്ലാ ശിശുസംരക്ഷണ യൂണിറ്റ് ഉദ്യോഗസ്ഥരായ ആഷ്‌ലിന്‍ ഷിബു, ഡി.സുമേഷ്, ആര്‍.സുജിത്ത്  തുടങ്ങിയവര്‍ പങ്കെടുത്തു.
 

Tags