പാലക്കാട് ജില്ലാ സിവില്‍ സര്‍വീസ് മത്സരങ്ങള്‍ക്ക് തുടക്കമായി

google news
Ffds

പാലക്കാട് :  ജില്ലാ സിവില്‍ സര്‍വീസ് മത്സരങ്ങള്‍ക്ക് തുടക്കമായി. കോസ്മോ പോളിറ്റന്‍ ക്ലബില്‍ ജില്ലാ പഞ്ചായത്ത് പ്രസിഡന്റ് കെ. ബിനുമോള്‍ മത്സരങ്ങളുടെ ഉദ്ഘാടനം നിര്‍വഹിച്ചു. 

സ്പോര്‍ട്സ് കൗണ്‍സില്‍ വൈസ് പ്രസിഡന്റ് സി. ഹരിദാസ് അധ്യക്ഷനായ പരിപാടിയില്‍ ടി.കെ ഹെന്റി, ജബ്ബാര്‍ അലി, എ.കെ.പി ജയപ്രകാശ്, ഡോ. പി.സി ഏലിയാമ്മ, കെ.എസ്.എസ്.സി നോമിനി എം.രാമചന്ദ്രന്‍, എസ്. രാജേന്ദ്രന്‍ നായര്‍ എന്നിവര്‍ പങ്കെടുത്തു. മഴകാരണം വോളിബോള്‍, ക്രിക്കറ്റ് മത്സരങ്ങളുടെ സെലക്ഷന്‍ മാറ്റിവച്ചതായി സെക്രട്ടറി അറിയിച്ചു. 700 ഓളം സര്‍ക്കാര്‍ ജീവനക്കാര്‍ 15 ഇന മത്സരങ്ങളില്‍ പങ്കെടുത്തു.

Tags