പാലക്കാട് വെള്ളച്ചാട്ടത്തിൽ നിന്ന് മലയിടുക്കിൽ വീണ് ഗുരുതര പരിക്കേറ്റ യുവാവ് മരിച്ചു

death
death

പാലക്കാട്: കൊല്ലങ്കോട് വെള്ളച്ചാട്ടത്തിൽ നിന്ന് മലയിടുക്കിൽ വീണ് ഗുരുതര പരിക്കേറ്റ യുവാവ് മരിച്ചു. മുതലമട നണ്ടൻകിഴായ സ്വദേശി സജീഷ് (27) ആണ് മരിച്ചത്. കൊല്ലങ്കോട് വെള്ളരിമേട് വെള്ളച്ചാട്ടത്തിൽ നിന്ന് കാൽവഴുതി മലയിടുക്കിലേക്ക് വീഴുകയായിരുന്നു.

ഇന്ന് വൈകിട്ട് അഞ്ച് മണിയോടെയായിരുന്നു അപകടം നടന്നത്. സുഹൃത്തുക്കൾക്കൊപ്പം വെള്ളച്ചാട്ടം കാണാൻ എത്തിയതായിരുന്നു സജീഷ്. ഇതിനിടെ വെള്ളച്ചാട്ടത്തിൽ നിന്ന് മലയിടുക്കിലേക്ക് വീഴുകയായിരുന്നു. സുഹൃത്തുക്കൾ വിവരം അറിയിച്ചതിനെ തുടർന്ന് ഉടൻ തന്നെ ഫയർ ആൻഡ് റെസ്‌ക്യു ടീം സ്ഥലത്തെത്തി രക്ഷാപ്രവർത്തനം നടത്തി. ഗുരുതര പരിക്കുകളോടെ സജീഷിനെ നെന്മാറയിലെ ആശുപത്രിയിൽ എത്തിച്ചു. വൈകാതെ മരണം സംഭവിക്കുകയായിരുന്നു. മൃതദേഹം ഉടൻ പാലക്കാട് ജില്ലാ ആശുപത്രി മോർച്ചറിയിലേക്ക് മാറ്റും

tRootC1469263">

Tags