പാലക്കാട് സ്വകാര്യ റിസോർട്ടിലെ നീന്തൽക്കുളത്തിൽ വീണ അഞ്ചുവയസുകാരന് ദാരുണാന്ത്യം
Aug 20, 2026, 20:22 IST
ലക്കാട്: കോട്ടായിയിലെ സ്വകാര്യ റിസോർട്ടിലെ നീന്തൽക്കുളത്തിൽ വീണ് അഞ്ചുവയസുകാരൻ മരിച്ചു. ഇന്നലെ വൈകിട്ട് നാലോടെയാണ് അപകടമുണ്ടായത്.
കൊടുങ്ങല്ലൂർ സ്വദേശി ബിനാഫിന്റെ മകൻ റിഹാൻ അഹമ്മദാണ് മരിച്ചത്. കുടുംബത്തോടൊപ്പമാണ് റിഹാൻ റിസോർട്ടിലെത്തിയത്. മറ്റ് കുട്ടികൾക്കൊപ്പം റിസോർട്ട് പരിസരത്ത് കളിക്കുന്നതിനിടെ അബദ്ധത്തിൽ കാൽവഴുതി നീന്തൽക്കുളത്തിലേക്ക് വീഴുകയായിരുന്നു.
കുട്ടിയെ ഉടൻ തന്നെ കരയ്ക്കെത്തിച്ച് സമീപത്തെ ആശുപത്രിയിൽ പ്രവേശിപ്പിച്ചെങ്കിലും ജീവൻ രക്ഷിക്കാനായില്ല. സംഭവത്തിൽ കോട്ടായി പൊലീസ് കേസെടുത്ത് അന്വേഷണം ആരംഭിച്ചു.
.jpg)

