പാലക്കാട് ഊഞ്ഞാലാടുന്നതിനിടെ ബനിയൻ കഴുത്തിൽ കുരുങ്ങി പത്ത് വയസുകാരന് ദാരുണാന്ത്യം

OONJAL

 പാലക്കാട് : വീടിന്റെ സിറ്റൗട്ടിൽ ഊഞ്ഞാൽ ആടുന്നതിനിടെ ബനിയൻ കഴുത്തിൽ കുടുങ്ങി പത്തു വയസ്സുകാരന് ദാരുണാന്ത്യം. നല്ലേപ്പിള്ളി സ്വദേശികളായ കറുപ്പുസ്വാമി-പ്രിയ ദമ്പതികളുടെ മകൻ അഭിനവ് ആണ് മരിച്ചത്. ഇന്ന് രാവിലെ 11 മണിയോടെയായിരുന്നു സംഭവം. 

വീടിന്റെ സിറ്റൗട്ടിൽ കെട്ടിയിരുന്ന ഊഞ്ഞാൽ കയറിൽ പിടിച്ച് ആടുന്നതിനിടെയാണ് അപകടം ഉണ്ടായത്. അപകടം നടക്കുന്ന സമയത്ത് അഭിനവ് വീട്ടിൽ ഒറ്റയ്ക്കായിരുന്നു.

Tags