പാലക്കാട് നിയമസഭാ ഉപതിരഞ്ഞെടുപ്പ്: പോളിങ് സ്റ്റേഷനുകള്‍ക്കും വിക്ടോറിയ കോളേജിനും നവംബര്‍ 12 ന് അവധി; 13ന് പൊതുഅവധി

election
election

പാലക്കാട് : പാലക്കാട് നിയമസഭാ ഉപതിരഞ്ഞെടുപ്പിനോടനുബന്ധിച്ച് പോളിങ് സ്റ്റേഷനുകളായി നിശ്ചയിച്ചിട്ടുളള സ്ഥാപനങ്ങള്‍ക്കും വോട്ടെടുപ്പ് സമാഗ്രികളുടെ സ്വീകരണ വിതരണ കേന്ദ്രമായി പ്രവര്‍ത്തിക്കുന്ന പാലക്കാട് ഗവ. വിക്ടോറിയ കോളേജിനും  വോട്ടെടുപ്പിന്റെ തലേ ദിവസമായ നവംബര്‍ 12 ന് അവധി പ്രഖ്യാപിച്ച് ജില്ലാ തിരഞ്ഞെടുപ്പ് ഉദ്യോഗസ്ഥയായ ജില്ലാ കളക്ടര്‍ ഉത്തരവിട്ടു.

election

നിയോജക മണ്ഡല പരിധിയില്‍ വരുന്ന  എല്ലാ സര്‍ക്കാര്‍, അര്‍ധ സര്‍ക്കാര്‍, വിദ്യാഭ്യാസ,സ്വകാര്യ, പൊതുമേഖലാ സ്ഥാപനങ്ങള്‍ക്കും ബാങ്കുകള്‍ക്കും ഉപതിരഞ്ഞെടുപ്പ് ദിവസമായ നവംബര്‍ 13 ന് പൊതു അവധി പ്രഖ്യാപിച്ച് സര്‍ക്കാര്‍ ഉത്തരവിറക്കിയിരുന്നു.

Tags