പാലക്കാട് ഒരു വർഷം നീണ്ടുനിൽക്കുന്ന ലഹരിവിരുദ്ധ പ്രചാരണം; എക്സൈസ് വകുപ്പുമന്ത്രി എം ബി രാജേഷ് ഉദ്ഘാടനം ചെയ്തു

palakkad  anti drug programme
palakkad  anti drug programme

സമൂഹത്തിൽ മയക്കു മരുന്നിനെതിരെ അവബോധം ചെലുത്താൻ സർക്കാർ സംവിധാനങ്ങൾക്കൊപ്പം സന്നദ്ധ സംഘടനകൾ ഒന്നിച്ച് പ്രവർത്തിക്കേണ്ടത് അത്യാവശ്യമാണെന്ന് മന്ത്രി അഭിപ്രായപ്പെട്ടു

പാലക്കാട് : പാലക്കാട് ഒരു വർഷം നീണ്ടുനിൽക്കുന്ന ലഹരിവിരുദ്ധ പ്രചാരണ പരിപാടി എക്സൈസ് വകുപ്പുമന്ത്രി എം ബി രാജേഷ് ഉദ്ഘാടനം ചെയ്തു. പാലക്കാട്‌ പ്രവാസി സെന്റർ, മിഷൻ ബെറ്റർ ടുമോറോ, പാലക്കാട്‌ ജില്ലാ ഒളിമ്പിക് അസോസിയേഷൻ എന്നിവയുടെ സംയുക്ത ആഭിമുഖ്യത്തിൽ റീഫ്രെയിം, എറാം ഗ്രൂപ്പ്എ, ഡോട്ട്ന്നി സ്പേസ് എന്നിവരുടെ പങ്കാളിത്തത്തോടെയാണ് പരിപാടി സംഘടിപ്പിച്ചത്. 

tRootC1469263">

സമൂഹത്തിൽ മയക്കു മരുന്നിനെതിരെ അവബോധം ചെലുത്താൻ സർക്കാർ സംവിധാനങ്ങൾക്കൊപ്പം സന്നദ്ധ സംഘടനകൾ ഒന്നിച്ച് പ്രവർത്തിക്കേണ്ടത് അത്യാവശ്യമാണെന്ന് മന്ത്രി അഭിപ്രായപ്പെട്ടു. നേരത്തേ മുന്നൂറോളം പേർ പങ്കെടുത്ത ആൻറ്റി ഡ്രഗ് വാക്കത്തോൺ എം പി, വി കെ ശ്രീകണ്ഠൻ ഫ്ലാഗോഫ് ചെയ്തു.

മയക്കുമരുന്നിന്റെ ഭീകരത വെളിവാക്കുന്ന ഫ്ലോട്ട് റാലിയിൽ പ്രദർശിപ്പിച്ചു. പ്രചാരണഗാനത്തിന്റെ റിലീസ് മുനിസിപ്പൽ ചെയർപേഴ്സൺ പ്രമീള ശശിധരൻ നിർവഹിച്ചു. പാലക്കാട്‌ പ്രവാസി സെന്റർ സെക്രട്ടറി ശശികുമാർ ചിറ്റൂരിന്റെ ആദ്യക്ഷതയിൽ ചേർന്ന ഉദ്‌ഘാടന യോഗത്തിൽ മിഷൻ ബെറ്റർ ടുമോറോ പ്രസിഡണ്ട്‌ മുഹമ്മദ്‌ കാസിം, ഒളിമ്പിക് അസോസിയേഷൻ പ്രസിഡന്റ് പി രാജേഷ് എന്നിവർ സംസാരിച്ചു.

Tags