വിമുക്തഭടന്മാര്‍ക്ക് റെയില്‍വേയില്‍ അവസരം
Dec 22, 2025, 19:50 IST
പാലക്കാട് :സതേണ്‍ റെയില്‍വേ പാലക്കാട് ഡിവിഷനില്‍ ട്രാഫിക് ആന്റ് സിവില്‍ എഞ്ചിനീയറിങ് ഡിപ്പാര്‍ട്ട്‌മെന്റല്‍ ഇന്റര്‍ ലോക്ക്ഡ് ലെവല്‍ ക്രോസിംഗ് ഗേറ്റുകളില്‍ കരാര്‍ അടിസ്ഥാനത്തില്‍ ഗേറ്റ്മാനായി ജോലി നോക്കുന്നതിനായി വിമുക്തഭടന്മാരെ ആവശ്യമുണ്ട്. താല്‍പ്പര്യമുള്ളവര്‍ നിര്‍ദ്ദിഷ്ട മാതൃകയിലുള്ള അപേക്ഷകള്‍ ജില്ലാ സൈനികക്ഷേമ ഓഫീസില്‍ സമര്‍പ്പിക്കണം. അപേക്ഷകള്‍ സമര്‍പ്പിക്കേണ്ട അവസാന തീയതി ഡിസംബര്‍ 27. വിശദവിവരങ്ങള്‍ക്കായി ജില്ലാ സൈനികക്ഷേമ ഓഫീസുമായി ബന്ധപ്പെടണം. ഫോണ്‍: 04862-222904.
tRootC1469263">.jpg)


