നെന്മാറ ഗവ എല്‍.പി. സ്‌കൂളില്‍ സ്‌നേഹക്കൂടും നവീകരിച്ച പാര്‍ക്കും ഉദ്ഘാടനം ചെയ്തു

dsh

പാലക്കാട് : നെന്മാറ ഗവ എല്‍.പി സ്‌കൂളില്‍ പ്രീ-പ്രൈമറി വിദ്യാര്‍ത്ഥികളുടെ പഠനമുറി സ്‌നേഹക്കൂടും നവീകരിച്ച പാര്‍ക്കും കെ. ബാബു എം.എല്‍.എ ഉദ്ഘാടനം ചെയ്തു. സമഗ്ര ശിക്ഷ കേരളയുടെ പദ്ധതിയില്‍ ഉള്‍പ്പെടുത്തി 10 ലക്ഷം രൂപ ചെലവഴിച്ചാണ് പാര്‍ക്ക് നവീകരിച്ചത്. പഠനത്തോടൊപ്പം വിനോദത്തിനും അവസരം നല്‍കുക. കളിയിലൂടെയുള്ള പഠനം എന്നിവ ലക്ഷ്യമിട്ടാണ് സ്‌നേഹക്കൂടും പാര്‍ക്കും ഒരുക്കിയിട്ടുള്ളത്. 

ട്രെയിനിന്റെ മാതൃകയിലുള്ള കളിസ്ഥലം, പക്ഷികളുടെയും മൃഗങ്ങളുടെയും രൂപത്തില്‍ തീര്‍ത്ത ഇരിപ്പിടങ്ങള്‍, ചുമരുകള്‍ പഠിക്കാനും കളിക്കാനും ആകര്‍ഷകമാക്കല്‍, പ്രീ-പ്രൈമറി വിദ്യാര്‍ത്ഥികള്‍ക്കായി പഠിക്കാന്‍ സഹായിക്കുന്ന കളിപ്പാട്ടങ്ങള്‍, ആകര്‍ഷകമായ ഇരിപ്പിടങ്ങള്‍ തുടങ്ങി നിരവധി സൗകര്യങ്ങളാണ് വിദ്യാര്‍ത്ഥികള്‍ക്കായി ഒരുക്കിയിട്ടുള്ളത്. പഞ്ചായത്ത് പ്രസിഡന്റ് പ്രബിത ജയന്‍ അധ്യക്ഷയായി. പ്രധാനാധ്യാപിക എസ്. പ്രജിത, എം.ആര്‍ മഹേഷ് കുമാര്‍, ആര്‍. ചന്ദ്രന്‍, ശ്രീജ രാജീവ്, രതിക രാമചന്ദ്രന്‍, ശുഭ, രാധിക, സുരേഷ് അനന്തനാരായണന്‍ എന്നിവര്‍ പങ്കെടുത്തു.

Tags