നവകേരള സദസ്: 'സ്വപ്ന കേരളം' വരച്ച് വിദ്യാര്‍ത്ഥികള്‍

പാലക്കാട് : ജില്ലയില്‍ ഡിസംബര്‍ 1, 2, 3 തീയതികളില്‍ മുഖ്യമന്ത്രിയും മറ്റുമന്ത്രിമാരും ജനങ്ങളുമായി സംവദിക്കുന്ന നവകേരള സദസുമായി ബന്ധപ്പെട്ട് വിദ്യാര്‍ത്ഥികള്‍ അവരുടെ സങ്കല്‍പത്തിലുള്ള 'സ്വപ്ന കേരളം' വരച്ചു. പാലക്കാട് നഗരസഭയിലെയും കണ്ണാടി, മാത്തൂര്‍, പിരിയിരി ഗ്രാമപഞ്ചായത്തുകളിലെ വിവിധ വിദ്യാലയങ്ങളിലെയും വിദ്യാര്‍ത്ഥികളാണ് സ്വപ്ന കേരളം വരച്ചത്.
മൂത്താന്തറ കര്‍ണ്ണകിയമ്മന്‍ ഹയര്‍ സെക്കന്‍ഡറി സ്‌കൂള്‍, കണ്ണാടി ഹയര്‍ സെക്കന്‍ഡറി സ്‌കൂള്‍, സി.എഫ്.ഡി മാത്തൂര്‍ സ്‌കൂള്‍ എന്നിവിടങ്ങളിലെ വിദ്യാര്‍ത്ഥികളാണ് സ്വപ്ന കേരളം വരച്ചത്. 20ഃ4 അടിയിലുള്ള തുണി ബാനറിലാണ് ചിത്രം വരച്ചത്. വിദ്യാര്‍ത്ഥികള്‍ വരച്ച 'സ്വപ്ന കേരളം' നവകേരള സദസിന്റെ വേദിയില്‍ പ്രദര്‍ശിപ്പിക്കും. സ്വപ്ന കേരളം പെയിന്റിങ്ങിന് പുറമെ കുട്ടികള്‍ 'ഭാവി കേരളം' എന്ന വിഷയത്തില്‍ മന്ത്രിസഭക്ക് കുറിപ്പെഴുതും. തെരഞ്ഞെടുത്ത കുറിപ്പുകള്‍ പാലക്കാട് നിയോജകമണ്ഡല തലത്തില്‍ വിലയിരുത്തി സമ്മാനം നല്‍കും. നവകേരള സദസിന് മുന്നോടിയായി വിദ്യാര്‍ത്ഥികളുടെ നേതൃത്വത്തില്‍ വിവിധയിടങ്ങളില്‍ ഫ്‌ളാഷ് മോബ്, ബാന്‍ഡ് മേളം എന്നിവ സംഘടിപ്പിക്കും.