നവകേരളം സിറ്റിസൺ റെസ്‌പോൺസ് പ്രോഗ്രാം; പാലക്കാട് കർമ്മ സേനാംഗങ്ങൾക്കുള്ള പരിശീലന പരിപാടി സംഘടിപ്പിച്ചു

NavakeralaCitizensResponse

പാലക്കാട് : നവകേരളം സിറ്റിസൺ റെസ്‌പോൺസ് പ്രോഗ്രാം വികസന ക്ഷേമ പഠന പരിപാടിയുടെ ഭാഗമായി, മണ്ണാർക്കാട് മണ്ഡലത്തിലെ കർമ്മ സേനാംഗങ്ങൾക്കായി പരിശീലന പരിപാടി സംഘടിപ്പിച്ചു. അലനല്ലൂർ, കോട്ടോപ്പാടം, കുമരംപുത്തൂർ ഗ്രാമ പഞ്ചായത്തുകളിലെയും മണ്ണാർക്കാട് മുനിസിപ്പാലിറ്റിയിലെയും കർമ്മ സേനാംഗങ്ങൾക്കാണ് പരിശീലനം നൽകിയത്.

tRootC1469263">

ജനങ്ങളിൽ നിന്ന് വികസന നിർദ്ദേശങ്ങളും, ക്ഷേമ പദ്ധതികൾ സംബന്ധിച്ച അഭിപ്രായങ്ങളും ആശയങ്ങളും ലഭ്യമാക്കുന്നതിനും, പ്രാദേശികമായി വികസന ആവശ്യങ്ങൾ മനസ്സിലാക്കി ആസൂത്രണം നടത്തുന്നതിനുമായി അഭിപ്രായങ്ങൾ സമാഹരിക്കുകയാണ് നവകേരളം സിറ്റിസൺ റെസ്‌പോൺസ് പരിപാടിയുടെ ലക്ഷ്യം. ഇതിന്റെ തുടർച്ചയായി 2026 ജനുവരി 1 മുതൽ 31 വരെ കർമ്മ സേനാംഗങ്ങളുടെ നേതൃത്വത്തിൽ ഗൃഹ സന്ദർശനവും നടക്കും.

 കുമരംപുത്തൂർ ഗ്രാമപഞ്ചായത്ത് ഹാളിൽ നടന്ന പരിപാടിയിൽ മണ്ഡലതല ചാർജ്ജ് ഓഫീസർ ശ്രീതാര ആമുഖ പ്രസംഗം അവതരിപ്പിച്ചു. റിസോഴ്സ് പേഴ്സൺമാരായ ശ്രീനിവാസൻ, ഹസ്സൻ മുഹമ്മദ്‌, വിജയൻ തീമാറ്റിക് എക്സ്‌പേർട്ട്മാരായ ബിബിത, വസന്തമണി എന്നിവർ വിശദീകരണം നൽകി. മണ്ഡലം സമിതി അംഗം മുഹമ്മദ് ബഷീർ, പഞ്ചായത്ത്തല ചാർജ് ഓഫീസർമാരായ വി മനു, സാബു, കർമ്മ സേനാംഗങ്ങൾ തുടങ്ങിയവർ പങ്കെടുത്തു.

Tags