നവകേരളം സിറ്റിസൺ റെസ്‌പോൺസ് പ്രോഗ്രാം; പാലക്കാട് ജില്ലയിൽ കർമ്മ സേനാംഗങ്ങൾക്കുള്ള ദ്വിദിന പരിശീലന പരിപാടി ആരംഭിച്ചു

NAVAKERALAM

പാലക്കാട് : നവകേരളം സിറ്റിസൺ റെസ്‌പോൺസ് പ്രോഗ്രാം വികസന ക്ഷേമ പഠന പരിപാടിയുടെ ഭാഗമായി, കോങ്ങാട് മണ്ഡലത്തിലെ കർമ്മ സേനാംഗങ്ങൾക്കുള്ള ദ്വിദിന പരിശീലന പരിപാടിക്ക് തച്ചമ്പാറ ഗ്രാമപഞ്ചായത്ത് ഓഡിറ്റോറിയത്തിൽ തുടക്കമായി. കാഞ്ഞിരപ്പുഴ, തച്ചമ്പാറ, കരിമ്പ, കാരാകുറുശ്ശി ഗ്രാമപഞ്ചായത്തുകളിലെ കർമ്മ സേനാംഗങ്ങൾക്കാണ് ആദ്യ ഘട്ടത്തിൽ പരിശീലനം നൽകിയത്.

tRootC1469263">

ജനങ്ങളിൽ നിന്ന് വികസന നിർദ്ദേശങ്ങളും, ക്ഷേമ പദ്ധതികൾ സംബന്ധിച്ച അഭിപ്രായങ്ങളും ആശയങ്ങളും ലഭ്യമാക്കുന്നതിനും, പ്രാദേശികമായി വികസന ആവശ്യങ്ങൾ മനസ്സിലാക്കി ആസൂത്രണം നടത്തുന്നതിനുമായി അഭിപ്രായങ്ങൾ സമാഹരിക്കുകയാണ് നവകേരളം സിറ്റിസൺ റെസ്‌പോൺസ് പരിപാടിയുടെ ലക്ഷ്യം. ഇതിന്റെ തുടർച്ചയായി 2026 ജനുവരി 1 മുതൽ 31 വരെ കർമ്മ സേനാംഗങ്ങളുടെ നേതൃത്വത്തിൽ ഗൃഹ സന്ദർശനവും നടക്കും. പരിപാടിയിൽ മണ്ഡലതല ചാർജ്ജ് ഓഫീസർ സുരേഷ് ആമുഖ പ്രസംഗം അവതരിപ്പിച്ചു. റിസോഴ്സ് പേഴ്സൺമാരായ മോഹൻദാസ്, മുരളീധരൻ, കുഞ്ഞഹമ്മദ് കുട്ടി, തീമാറ്റിക് എക്സ്‌പേർട്ട്മാരായ നൂർജഹാൻ, ബിബിത, ഗ്രാമപഞ്ചായത്ത് ചാർജ് ഓഫീസർ ഇ സുവർണ്ണ എന്നിവർ വിശദീകരണം നൽകി. 107 കർമ്മ സേനാംഗങ്ങൾ പങ്കെടുത്തു.

Tags