നവകേരളം സിറ്റിസൺ റെസ്‌പോൺസ് പ്രോഗ്രാം: കർമ്മ സേനാംഗങ്ങൾക്ക് പരിശീലനം നൽകി

 Response Program

പാലക്കാട് : നവകേരളം സിറ്റിസൺ റെസ്‌പോൺസ് പ്രോഗ്രാം വികസന ക്ഷേമ പഠന പരിപാടിയുടെ ഭാഗമായി മണ്ണാർക്കാട് മണ്ഡലത്തിലെ കർമ്മ സേനാംഗങ്ങൾക്കുള്ള ദ്വിദിന പരിശീലന പരിപാടി സംഘടിപ്പിച്ചു. അലനല്ലൂർ, കോട്ടോപ്പാടം, കുമരംപുത്തൂർ ഗ്രാമപഞ്ചായത്തുകളിൽ നിന്നുള്ള കർമ്മ സേനാംഗങ്ങൾക്കാണ്  പരിശീലനം നൽകിയത്. 28 പേർ പരിപാടിയുടെ ഭാഗമായി.

tRootC1469263">

ജനങ്ങളിൽ നിന്ന് വികസന നിർദ്ദേശങ്ങളും, ക്ഷേമ പദ്ധതികൾ സംബന്ധിച്ച അഭിപ്രായങ്ങളും ആശയങ്ങളും ലഭ്യമാക്കുന്നതിനും, പ്രാദേശികമായി വികസന ആവശ്യങ്ങൾ മനസ്സിലാക്കി ആസൂത്രണം നടത്തുന്നതിനുമായി അഭിപ്രായങ്ങൾ സമാഹരിക്കുകയാണ് പരിപാടിയുടെ ലക്ഷ്യം. ഇതിന്റെ തുടർച്ചയായി ജനുവരി  31 വരെ ഗൃഹ സന്ദർശനം നടക്കും. മണ്ണാർക്കാട് ബ്ലോക്ക് പഞ്ചായത്ത് ഹാളിൽ നടന്ന പരിപാടിയിൽ മണ്ഡലതല ചാർജ്ജ് ഓഫീസർ ആർ ശ്രീതാര, റിസോഴ്‌സ് പേഴ്‌സൺമാരായ ഹസ്സൻ മുഹമ്മദ്, കെ വിജയൻ ശ്രീനിവാസൻ, തീമാറ്റിക് എക്‌സ്‌പേർട്ട് ബിബിത, നിയോജകമണ്ഡലതല സമിതി അംഗങ്ങളായ ബഷീർ, സദാനന്ദൻ, കർമ്മ സേനാംഗങ്ങൾ തുടങ്ങിയവർ പങ്കെടുത്തു.
 

Tags