നാടിൻ്റെ ആരോഗ്യം കാക്കാൻ നാട്ടുകൂട്ടം
പാലക്കാട് : ആടിയും പാടിയും കഥകൾ പറഞ്ഞും ആരോഗ്യ വിഷയങ്ങൾ ചർച്ച ചെയ്തും നാട്ടുകൂട്ടം വീട്ടുമുറ്റത്ത് ഒത്തുചേർന്നു. എലപ്പുള്ളി താലൂക്ക് ആശുപത്രിയുടെ നേതൃത്വത്തിൽ എലപ്പുള്ളി ഗ്രാമപഞ്ചായത്തിൻ്റെ സഹകരണത്തോടെ നൊച്ചിക്കാട് വിനോദിന്റെ വീട്ടിൽ നടന്ന 'നാട്ടുകൂട്ടം' പരിപാടിയിൽ കുഞ്ഞുങ്ങൾ മുതൽ മുതിർന്നവർ വരെ ഒത്തു ചേർന്നു . 'ആടാം പാടാം കഥ പറയാം ഒപ്പം ആരോഗ്യ വിഷയങ്ങളും ചർച്ച ചെയ്യാം' എന്ന ആശയത്തോടെ സംഘടിപ്പിച്ച പരിപാടിയിൽ എലപ്പുള്ളി ഗ്രാമപഞ്ചായത്തിലെ ജനപ്രതിനിധികളായ സിവിത, മഞ്ജുഷ എന്നിവരും തദ്ദേശവാസികളും എലപ്പുള്ളി താലൂക്ക് ആശുപത്രിയിലെ ആരോഗ്യപ്രവർത്തകരും പങ്കെടുത്തു.
അശ്വമേധം - കുഷ്ഠരോഗ നിർണ്ണയ ഭവന സന്ദർശന പരിപാടി, എലിപ്പനി നിയന്ത്രണ ബോധ വത്ക്കരണം , വൈബ് ഫോർ വെൽനസ്സ് വ്യായാമത്തിൻ്റെ പ്രാധാന്യം ഉൾക്കൊള്ളുന്ന ആരോഗ്യ വിഷയങ്ങൾ നാട്ടുകൂട്ടം ചർച്ച ചെയ്തു. ആശാപ്രവർത്തക ഉഷ ,ധനുഷ്, വിജിത് എന്നിവർ കലാപരിപാടികൾ അവതരിപ്പിച്ചു.പാലക്കാട് ജില്ലാ മെഡിക്കൽ ഓഫീസ് (ആരോഗ്യം) - ൽ നിന്നും ഡെപ്യുട്ടി ജില്ലാ മെഡിക്കൽ ഓഫീസർ ഡോ. കാവ്യ കരുണാകരൻ ,ജില്ലാ എജുക്കേഷൻ ആൻഡ് മീഡിയ ഓഫീസർ സയന .എസ് , കൊടുവായൂർ ഹെൽത്ത് സൂപ്പർ വൈസർ അജിആനന്ദ്, ഹെൽത്ത് ഇൻസ്പെക്ടർ അജിത് , നല്ലേപ്പിള്ളി കുടുംബാരോഗ്യ കേന്ദ്രം ഹെൽത്ത് ഇൻസ്പെക്ടർ ഗോപകുമാർ ടി.ജി എന്നിവർ സംസാരിച്ചു.എലപ്പുള്ളി താലൂക്ക് ജൂനിയർ പബ്ലിക് ഹെൽത്ത് നേഴ്സു മാരായ ബിന്ദു, രേഷ്മ, MLSP എംഎൽഎസ്പി നഴ്സ് അശ്വന്യ , ആശാ പ്രവർത്തക ഉഷ എന്നിവർ പരിപാടികൾക്ക് നേതൃത്വം നൽകി.
.jpg)


