ദേശീയ ലോക് അദാലത്ത്: 608 കേസുകൾ തീർപ്പാക്കി; 8.87 കോടി രൂപ വിതരണം ചെയ്തു

National Lok Adalat: 608 cases disposed of; Rs 8.87 crore disbursed
National Lok Adalat: 608 cases disposed of; Rs 8.87 crore disbursed


പാലക്കാട് : പൊതുജനങ്ങൾക്ക് വേഗത്തിലും കാര്യക്ഷമമായും നീതി ലഭ്യമാക്കുക എന്ന ലക്ഷ്യത്തോടെ ജില്ലയിലെ കോടതികളിൽ ദേശീയ ലോക് അദാലത്ത് സംഘടിപ്പിച്ചു. 608 കേസുകൾ തീർപ്പാക്കുകയും വിവിധ കേസുകളിലായി 8,87,80,315 രൂപ വിതരണം ചെയ്യുകയും ചെയ്തു. പാലക്കാട് ലീഗൽ സർവ്വീസസ് അതോറിറ്റിയാണ് ലോക് അദാലത്ത് സംഘടിപ്പിച്ചത്.വാഹനാപകട നഷ്ടപരിഹാര കേസുകളിൽ അർഹരായ ഇരകൾക്ക് 5,76,59,000 രൂപ നഷ്ടപരിഹാരമായി ലഭിച്ചു. ദേശസാൽകൃത സ്വകാര്യ ബാങ്കുകൾ ഉൾപ്പെടെയുള്ള വായ്പാ പരാതികളിൽ 3,01,42,028 രൂപ തിരിച്ചടവായി ലഭിച്ചു.

tRootC1469263">

മജിസ്‌ട്രേറ്റ് കോടതികളിൽ നടന്ന പ്രത്യേക സിറ്റിംഗിൽ 4293 ഫൈൻ കേസുകളിൽ നിന്നായി സർക്കാരിന് പിഴ ഇനത്തിൽ 70,95,350 രൂപ ലഭിച്ചു.
രാവിലെ 10 മണിക്ക് ആരംഭിച്ച അദാലത്ത് വൈകിട്ട് 4:30-നാണ് പൂർത്തിയായത്. പ്രിൻസിപ്പൽ ജില്ലാ ജഡ്ജി കെ.ഇ. സാലിഹ്, ജില്ലാ ലീഗൽ സർവ്വീസസ് അതോറിറ്റി സെക്രട്ടറി/സിവിൽ ജഡ്ജ് (സീനിയർ ഡിവിഷൻ)  ദേവിക ലാൽ എന്നിവർ ദേശീയ ലോക് അദാലത്തിന് നേതൃത്വം നൽകി.

Tags