എല്ലാ ജനവിഭാഗങ്ങളെയും ഉൾക്കൊള്ളുന്ന വികസന പ്രവർത്തനങ്ങൾ നടപ്പിലാക്കി : മന്ത്രി പി.എ മുഹമ്മദ് റിയാസ്

muhammed riyaz
muhammed riyaz

 
പാലക്കട് : എല്ലാ ജനവിഭാഗങ്ങളെയും ഉൾക്കൊള്ളുന്ന തരത്തിലുള്ള വികസനപ്രവർത്തനങ്ങൾ തദ്ദേശ തലത്തിൽ നടപ്പാക്കിയെന്ന് പൊതുമരാത്ത് - ടൂറിസം വകുപ്പ് മന്ത്രി പി.എ മുഹമ്മദ് റിയാസ്. കൊപ്പം ഗ്രാമപഞ്ചായത്തിലെ വികസന സദസിന്റെ ഉദ്ഘാടനം ഓൺലൈനായി നിർവഹിച്ച് സംസാരിക്കുകയായിരുന്നു മന്ത്രി. ഭൂരഹിതരായ 22 പേർക്ക് ഭൂമി പതിച്ച് നൽകിയതിന്റെ ആധാരവും കൈമാറി.

tRootC1469263">

പരിപാടിയിൽ മുഹമ്മദ് മുഹ്സിൻ എം.എൽ.എ അധ്യക്ഷനായി. കൊപ്പം ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് ടി. ഉണ്ണികൃഷ്ണൻ, വൈസ് പ്രസിഡന്റ് കെ.ബീന, സെക്രട്ടറി എസ്. അൻസു, അസിസ്റ്റന്റ് സെക്രട്ടറി സി.ബി ഹരിലാൽ, ജനപ്രതിനിധികൾ, വകുപ്പ് ഉദ്യോഗസ്ഥർ തുടങ്ങിയവർ പങ്കെടുത്തു.

Tags