തൃത്താല മണ്ഡലത്തിൽ ഒരു മഴയ്ക്ക് അഞ്ച് കോടി ലിറ്റർ വെള്ളം സംഭരിക്കാനുള്ള സൗകര്യമൊരുക്കി : മന്ത്രി എം.ബി രാജേഷ്

MB Rajesh

പാലക്കാട് : തൃത്താല മണ്ഡലത്തിൽ ഒരു മഴയ്ക്ക് അഞ്ച് കോടി ലിറ്റർ വെള്ളം സംഭരിക്കാനുള്ള സൗകര്യമൊരുക്കിയെന്ന് തദ്ദേശ സ്വയം ഭരണ എക്സൈസ് വകുപ്പ് മന്ത്രി എം.ബി രാജേഷ്. സുസ്ഥിര തൃത്താലയുടെ ഭാഗമായി കൊടിക്കുന്ന് കുളം നവീകരണത്തിന്റെ നിർമ്മാണോദ്ഘാടനം നിർവഹിച്ച് സംസാരിക്കുകയായിരുന്നു മന്ത്രി. 75 ലക്ഷം രൂപയാണ് കൊടിക്കുന്ന് ക്ഷേത്രക്കുളം നവീകരണത്തിനായി ഫണ്ട് അനുവദിച്ചിട്ടുള്ളത്. ഈ വേനൽക്കാലത്ത് തന്നെ നിർമ്മാണം പൂർത്തിയാകും. ഒരു പൈതൃക കുളം കൂടിയാണ് കൊടിക്കുന്ന് ക്ഷേത്രക്കുളം. 

tRootC1469263">

അതുകൂടി കണക്കിലെടുത്താണ് രൂപകൽപന ചെയ്തിരിക്കുന്നത്. ഒരു കോടി രൂപ ചെലവിലാണ് നാഗലശ്ശേരിയിലെ മാങ്ങാട്ടുകുളം പുനർ നിർമ്മിച്ചത്. വിവിധ പ്രദേശങ്ങളിൽ നിന്നും ആളുകൾ ആ കുളം കാണുവാനായി എത്തുന്നുണ്ട്. 85 ലക്ഷം രൂപ ചെലവിൽ പുനർ നിർമ്മിച്ച കപ്പൂരിലെ പ്ലാക്കാട്ടുകുളം നിർമ്മാണം പൂർത്തിയായി. ഉടൻ തന്നെ ഉദ്ഘാടനം ചെയ്യുമെന്ന് മന്ത്രി പറഞ്ഞു. ഈ മൂന്ന് വലിയ കുളങ്ങൾക്ക് പുറമെ ചെറിയ കുളങ്ങളും മണ്ഡലത്തിൽ നിർമ്മിച്ചിട്ടുണ്ട്. കഴിഞ്ഞ അഞ്ച് വർഷത്തിനിടയിൽ സുസ്ഥിര തൃത്താലയുടെ ഭാഗമായി തൃത്താല നിയോജക മണ്ഡലത്തിൽ 110 കാർഷിക കുളങ്ങളാണ് നിർമ്മിച്ചത്. പദ്ധതിയുടെ ഭാഗമായി 900 ലേറെ വീടുകളുടെ കിണർ റീച്ചാർജ്ജിങ് നടത്തി. ഇതിന് പുറമെ മണ്ഡലത്തിലെ സ്കൂളുകൾ ഉൾപ്പെടെയുള്ള പൊതുസ്ഥാപനങ്ങളിലും കിണർ റീച്ചാർജ്ജിങ് നടത്തി. 600 ഓളം കിണറുകൾ നിർമ്മിച്ചു. 100 ദിവസത്തെ മഴയിലൂടെ ഒരു വർഷം 500 കോടി ലിറ്റർ വെള്ളം നമുക്ക് സംഭരിക്കാൻ സാധിക്കും. ഭൂമിയ്ക്കടിയിലെ ജലനിരപ്പ് 82 സെന്റീ മീറ്റർ ഉയർത്താൻ സാധിച്ചു. എല്ലാ ഗ്രാമ പഞ്ചായത്തിലും ഓരോ വലിയ കുളം വേണമെന്നാണ് ലക്ഷ്യം വയ്ക്കുന്നത്. ജല സംരക്ഷണത്തിന്റെ ഭാഗമായാണ് ഇവയ്ക്കെല്ലാം സർക്കാരിൽ നിന്നും ഫണ്ട് ലഭ്യമാക്കിയിരിക്കുന്നതെന്നും മന്ത്രി കൂട്ടിച്ചേർത്തു. 

കൊടിക്കുന്ന് വായനശാല അങ്കണത്തിൽ നടന്ന പരിപാടിയിൽ പരുതൂർ ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് അഡ്വ. നിഷ വിജയകുമാർ അധ്യക്ഷയായി. പരിപാടിയിൽ വൈസ് പ്രസിഡന്റ് കെ. സി അലി ഇക്ബാൽ, ജില്ലാ പഞ്ചായത്ത് അംഗം എം. ശങ്കരൻകുട്ടി, ബ്ലോക്ക് പഞ്ചായത്ത് അംഗം പി.പി സുവർണ്ണ, വിവിധ ജനപ്രതിനിധികൾ തുടങ്ങിയവർ പങ്കെടുത്തു.

Tags