വിദ്യാർഥികൾക്ക് മികച്ച പഠനസൗകര്യം ഉറപ്പാക്കും: മന്ത്രി കെ എ തുളസി

thulasi

പലാക്കാട് : വിദ്യാർഥികൾക്ക് മികച്ച പഠനസൗകര്യം ഉറപ്പാക്കുമെന്ന് പട്ടികജാതി പട്ടികവർഗ പിന്നാക്ക ക്ഷേമ വകുപ്പ് മന്ത്രി കെ എ തുളസി. പ്ലസ് വൺ പ്രവേശനോത്സവം 2026 ന്റെ ജില്ലാതല ഉദ്ഘാടനം കോങ്ങാട് കെ പി ആർ പി ഹയർസെക്കൻഡറി സ്‌കൂളിൽ നിർവഹിക്കുകയായിരുന്നു മന്ത്രി. വിദ്യാർഥിസൗഹൃദ അന്തരീക്ഷം ഒരുക്കേണ്ടത് സർക്കാരിന്റേയും തദ്ദേശസ്ഥാപനങ്ങളുടേയും വിദ്യാലയങ്ങളുടേയും ഉത്തരവാദിത്വമാണ്. പഠനേതര പ്രവർത്തനങ്ങളെ പ്രോത്സാഹിപ്പിക്കുന്നത് ലഹരി പോലുള്ള സാമൂഹികവിപത്തുകളിൽ നിന്നും കുട്ടികളിലെ അകറ്റാൻ സഹായിക്കും. ലഹരിക്കെതിരായി ആഭ്യന്തര വകുപ്പിന്റെയും സംസ്ഥാന സർക്കാരിന്റെയും നേതൃത്വത്തിൽ നടത്തുന്ന തൂഫാൻ പദ്ധതിയിൽ വിദ്യാർഥികളും രക്ഷിതാക്കളും പൊതുജനങ്ങൾ അടങ്ങുന്ന സമൂഹം ഒറ്റക്കെട്ടായി പോരാടണമെന്നും മന്ത്രി പറഞ്ഞു.

പാലക്കാട് ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റ് ബിന്ദു കൃഷ്ണദാസ് അധ്യക്ഷയായി. കോങ്ങാട് ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് എസ് സൂര്യ മുഖ്യാതിഥിയായി. ജില്ലാ പഞ്ചായത്ത് അംഗം പി ആർ ശോഭന, ബ്ലോക്ക് വികസനകാര്യ സമിതി അംഗം ടി എം ഷറഫുദ്ദീൻ, വിദ്യാഭ്യാസ സ്റ്റാൻഡിങ് കമ്മിറ്റി ചെയർപേഴ്സൺ എസ് പദ്മജ, വാർഡ് മെമ്പർ കെ ബിന്ദു, കെ പി ആർ എച്ച് എസ് എസ് പ്രിൻസിപ്പൽ എം പി ശ്യാമള, പസിഡന്റ് എം പി സുരേഷ് കുമാർ, പറളി ബി പി സി എ എം അജിത്, ഹെഡ്മിസ്ട്രസ് ആർ ബീന മോൾ തുടങ്ങിയവർ പങ്കെടുത്തു.
 

Tags