പാലക്കാട് പുത്തന്‍ ആഡംബര ജീപ്പില്‍ കടത്തിയ എം.ഡി.എം.എയും കഞ്ചാവും പിടികൂടി

MDMA and cannabis were seized in Palakkad from a new luxury jeep
MDMA and cannabis were seized in Palakkad from a new luxury jeep

സുഹൃത്ത് വഴി വില്‍പ്പനക്കായാണ് ലഹരി പദാര്‍ഥങ്ങള്‍ ലഭിച്ചതെന്ന് ഇയാള്‍ പോലീസിന് മൊഴി നല്‍കിയിട്ടുണ്ട്

പാലക്കാട്: പുത്തന്‍ ആഡംബര ജീപ്പില്‍ നിന്ന് എം.ഡി.എം.എയും കഞ്ചാവും പിടികൂടി. ഒറ്റപ്പാലത്ത് വാടകക്ക് താമസിക്കുന്ന നിരവധി കേസുകളില്‍ പ്രതിയായ യുവാവ് പിടിയില്‍. കൊപ്പം ചുണ്ടമ്പറ്റ മടയില്‍ വീട്ടില്‍ മുഹമ്മദലി(37)യെയാണ് ഒറ്റപ്പാലം പോലീസും ഡാന്‍സാഫ് സ്‌ക്വാഡും ചേര്‍ന്ന് ചെര്‍പ്പുളശേരി-ഒറ്റപ്പാലം റോഡില്‍ നിന്ന് അറസ്റ്റ് ചെയ്തത്. ഇയാളില്‍ നിന്ന് 8.96 ഗ്രാം എം.ഡി.എം.എയും, 340 ഗ്രാം കഞ്ചാവും പിടികൂടി.

tRootC1469263">

ഒറ്റപ്പാലം വീട്ടാമ്പാറയില്‍ നിന്നാണ് രഹസ്യ വിവരത്തിന്റെ അടിസ്ഥാനത്തില്‍ നടത്തിയ പരിശോധനയില്‍ ജീപ്പില്‍ പോകവേ മുഹമ്മദലിയെ പിടികൂടിയത്. അരയിലെ കവറില്‍ ഒളിപ്പിച്ച നിലയിലായിരുന്നു എം.ഡി.എം.എ. ജീപ്പിന്റെ മുന്‍ഭാഗത്തെ സീറ്റിനടിയില്‍ നിന്നാണ് 340 ഗ്രാം കഞ്ചാവ് പിടിച്ചെടുത്തത്. രജിസ്‌ട്രേഷന്‍ നമ്പര്‍ ലഭിക്കാത്ത പുത്തന്‍ ജീപ്പും പോലീസ് കസ്റ്റഡിയില്‍ എടുത്തു.

സുഹൃത്ത് വഴി വില്‍പ്പനക്കായാണ് ലഹരി പദാര്‍ഥങ്ങള്‍ ലഭിച്ചതെന്ന് ഇയാള്‍ പോലീസിന് മൊഴി നല്‍കിയിട്ടുണ്ട്. സ്വര്‍ണം പൊട്ടിക്കല്‍, വധശ്രമം, മോഷണം ഉള്‍പ്പെടെ നിരവധി ക്രിമിനല്‍ കേസുകളിലെ പ്രതിയാണ് ഇയാളെന്ന് പോലീസ് അറിയിച്ചു. ഒറ്റപ്പാലം എസ്.ഐ എം. സുനിലിന്റെ നേതൃത്വത്തിലുള്ള സംഘമാണ് മുഹമ്മദലിയെ പിടികൂടിയത്.

Tags