ഭാര്യയെ കൊലപ്പെടുത്തിയ ശേഷം പാലക്കാട് വണ്ടാഴി സ്വദേശി സ്വയം ജീവനൊടുക്കി
Updated: Mar 3, 2025, 12:01 IST


കോയമ്പത്തൂരിൽ വെച്ച് ഭാര്യയെ വെടിവെച്ച് കൊലപ്പെടുത്തിയ ശേഷം ഭര്‍ത്താവ് വെടിയുതിര്‍ത്ത് ആത്മഹത്യ ചെയ്തു
പാലക്കാട് : കോയമ്പത്തൂരിൽ വെച്ച് ഭാര്യയെ വെടിവെച്ച് കൊലപ്പെടുത്തിയ ശേഷം ഭര്‍ത്താവ് വെടിയുതിര്‍ത്ത് ആത്മഹത്യ ചെയ്തു. വണ്ടാഴി ഏറാട്ടുകുളമ്പ് കൃഷ്ണകുമാര്‍ (50), ഭാര്യ സംഗീത (47) എന്നിവരാണ് മരണപ്പെട്ടത്.
കോയമ്പത്തൂരിലെത്തി ഭാര്യയെ വെടിവെച്ച് കൊന്നശേഷം വണ്ടാഴിയിലെ വീട്ടിലെത്തി കൃഷ്ണകുമാര്‍ സ്വയം ജീവനൊടുക്കുകയായിരുന്നു എന്നാണ് പൊലീസിന്റെ പ്രാഥമിക നിഗമനം. എയര്‍ഗൺ ഉപയോഗിച്ചാണ് മരിച്ചതെന്ന് പൊലീസ് പറഞ്ഞു.