തദ്ദേശ സ്വയംഭരണ തിരഞ്ഞെടുപ്പ്: പാലക്കാട് രാഷ്ട്രീയ പാർട്ടി പ്രതിനിധികളുടെ യോഗം ചേർന്നു

PALAKKADELECTIONPARTYMEETING
PALAKKADELECTIONPARTYMEETING

പാലക്കാട്  :  തദ്ദേശ സ്വയംഭരണ തിരഞ്ഞെടുപ്പ്  പ്രവർത്തനങ്ങൾ വിലയിരുത്തുന്നതിനായി ജില്ലാ ഇലക്ഷൻ ഓഫീസറും  ജില്ലാ കളക്ടറുമായ എം.എസ്. മാധവിക്കുട്ടിയുടെ അധ്യക്ഷതയിൽ രാഷ്ട്രീയ പാർട്ടി പ്രതിനിധികളുടെ യോഗം ചേർന്നു. തിരഞ്ഞെടുപ്പ് സമാധാനപരമായി നടത്തുന്നതിനുള്ള വിപുലമായ നടപടികൾ സ്വീകരിച്ചതായി തിരഞ്ഞെടുപ്പ് വിഭാഗം അധികൃതർ യോഗത്തിൽ അറിയിച്ചു. നിലവിൽ ജില്ലയിൽ ക്രമസമാധാന പ്രശ്‌നങ്ങളൊന്നും റിപ്പോർട്ട് ചെയ്തിട്ടില്ലെന്നും അധികൃതർ വ്യക്തമാക്കി. പൊതുജനങ്ങൾക്കും, രാഷ്ട്രീയ പാർട്ടികൾക്കും തിരഞ്ഞെടുപ്പുമായി ബന്ധപ്പെട്ട പരാതികൾ 9447979019 എന്ന നമ്പറിൽ  പൊതു നിരീക്ഷകനെ അറിയിക്കാം. 

tRootC1469263">

കളക്ടറുടെ ചേമ്പറിൽ നടന്ന യോഗത്തിൽ തിരഞ്ഞെടുപ്പ് പൊതു നിരീക്ഷകൻ നരേന്ദ്രനാഥ് വേളൂരി, ജില്ലാ ഇലക്ഷൻ അസിസ്റ്റന്റ് പി.എ. ടോംസ്, മറ്റ് ഉദ്യോഗസ്ഥർ, വിവിധ രാഷ്ട്രീയ പാർട്ടി പ്രതിനിധികൾ എന്നിവർ പങ്കെടുത്തു.

Tags