പാലക്കാട് ജില്ലയിൽ തദ്ദേശ തിരഞ്ഞെടുപ്പ് ഇലക്ഷൻ ഗൈഡ് പുറത്തിറക്കി

ElectionGuide
ElectionGuide

പാലക്കാട്  : തദ്ദേശ സ്വയംഭരണ തിരഞ്ഞെടുപ്പിന് മുന്നോടിയായി ജില്ലാ ഇൻഫർമേഷൻ ഓഫീസ് ലോക്കൽ ബോഡി ഇലക്ഷൻ അവയർനെസ് പ്രോഗ്രാമിന്റെ(ലീപ്) ഭാഗമായി  പുറത്തിറക്കിയ ഇലക്ഷൻ ഗൈഡ് ജില്ലാ തിരഞ്ഞെടുപ്പ് ഓഫീസർ കൂടിയായ ജില്ലാ കളക്ടർ എം. എസ് മാധവിക്കുട്ടി ചേബറിൽ ഇലക്ഷൻ ഡെപ്യൂട്ടി കളക്ടർ എസ്.സജീദിന് നൽകി പ്രകാശനം ചെയ്തു. ലീപ് കേരളയുടെ ഭാഗമായി ജില്ലാ തിരഞ്ഞെടുപ്പ് വിഭാഗത്തിന്റെ സഹായത്തോടെയാണ് ഇലക്ഷൻ ഗൈഡ് തയ്യാറാക്കിയിരിക്കുന്നത്.

tRootC1469263">

തദ്ദേശ തിരഞ്ഞെടുപ്പിന്റെ മാതൃകാ പെരുമാറ്റച്ചട്ടം, ഹരിതചട്ടം, തിരഞ്ഞെടുപ്പ് ചുമതല വഹിക്കുന്ന ഉദ്യോഗസ്ഥരുടെ വിശദാംശങ്ങൾ, വോട്ടർ പട്ടികയുടെ കണക്ക്, പോളിങ് സ്റ്റേഷനുകളുടെ വിവരങ്ങൾ, തിരഞ്ഞെടുപ്പ് സാമഗ്രി വിതരണ കേന്ദ്രങ്ങളും വോട്ടെണ്ണൽ വിതരണ കേന്ദ്രങ്ങളുടെ വിവരങ്ങൾ തുടങ്ങി ജില്ലയിൽ തിരഞ്ഞെടുപ്പുമായി ബന്ധപ്പെട്ട വിവിധ വിവരങ്ങളാണ് ഗൈഡിൽ ഉൾപ്പെടുത്തിയിരിക്കുന്നത്.

ജില്ലാ കളക്ടറുടെ ചേംബറിൽ നടന്ന പരിപാടിയിൽ എഡിഎം കെ. സുനിൽകുമാർ, ജില്ലാ ഇൻഫർമേഷൻ ഓഫീസർ പ്രീയ കെ. ഉണ്ണികൃഷ്ണൻ, തദ്ദേശ വകുപ്പ് ജോയിന്റ് ഡയറക്ടർ ഗോപിനാഥൻ, പി.ആർ.ഡി അസിസ്റ്റന്റ് എഡിറ്റർ എം.പി അബ്ദുറഹ്‌മാൻ ഹനീഫ്,  ജില്ലാ ഇലക്ഷൻ അസിസ്റ്റന്റ് പി. എ ടോംസ്,സബ് എഡിറ്റർ മുനവിറ വകയിൽ എന്നിവർ പങ്കെടുത്തു.

Tags