തീവ്ര വോട്ടർ പട്ടിക പരിഷ്‌ക്കരണം: അട്ടപ്പാടിയിൽ ബി.എൽ.ഒ മാർക്കൊപ്പം ലിറ്ററസി ക്ലബ്ബിലെ വിദ്യാർഥികളും

Attappadielection
Attappadielection

പാലക്കാട് : അട്ടപ്പാടിയിലെ തീവ്ര വോട്ടർപട്ടിക പരിഷ്‌ക്കരണ പ്രക്രിയയിൽ ബി.എൽ.ഒ മാർക്കൊപ്പം ലിറ്ററസി ക്ലബ്ബിലെ വിദ്യാർഥികളും. കോട്ടത്തറ രാജീവ് ഗാന്ധി മെമ്മോറിയൽ കോളേജിൽ ലിറ്ററസി ക്ലബ്ബിലെ 30 വിദ്യാർത്ഥികളും, ഐ.എച്ച്.ആർ.ഡി കോളേജ് ഓഫ് അപ്ലെയ്ഡ് സയൻസ് ലിറ്ററസി ക്ലബിലെ 18 വിദ്യാർഥികളുമാണ് ഓരോ ബി.എൽ.ഒ മാർക്കൊപ്പം എന്യൂമറേഷൻ ഫോം വിതരണത്തിനായി പോകുന്നത്.

tRootC1469263">

 അവധി ദിവസങ്ങളിൽ രാവിലെ മുതൽ വൈകീട്ട് വരെയും ക്ലാസുള്ള ദിവസങ്ങളിൽ വൈകീട്ട് മൂന്ന് മുതൽ ആറ് വരെയുമാണ് വിദ്യാർഥികൾ ബി.എൽ. ഒ മാർക്കൊപ്പം സജീവമാകുന്നത്. ഇവർക്കായി മണ്ണാർക്കാട് ഇലക്ഷൻ ഡെപ്യൂട്ടി തഹസിൽദാർ അബ്ദുൾ സലീമിന്റെയും ബി.എൽ. ഒയുടെ നേതൃത്വത്തിൽ പ്രത്യേക പരിശീലനം നൽകിയിരുന്നു.  

കോട്ടത്തറ രാജീവ് ഗാന്ധി മെമ്മോറിയൽ കോളേജ്  ലിറ്ററസി ക്ലബ്ബ് നോഡൽ ഓഫീസറായ ഡോ. ടി. ആശയുടെ നേതൃത്വത്തിലുള്ള വിദ്യാർഥികൾ ഇതുവരെ 250 ഓളം ഫോമുകളും, ഐ.എച്ച്.ആർ.ഡി കോളേജ് ഓഫ് അപ്ലെയ്ഡ് സയൻസിൽ ലിറ്ററസി ക്ലബ്ബ് നോഡൽ ഓഫീസറായ എം. സജിതയുടെ നേതൃത്വത്തിലുള്ള വിദ്യാർത്ഥികൾ  150തോളം ഫോമുകളും വിതരണം ചെയ്തു. 51  ബി എൽ ഒ മാരാണ് അട്ടപ്പാടിയിൽ ഉള്ളത്. അട്ടപ്പാടിയിൽ നവംബർ 11 ഉച്ചയ്ക്ക് രണ്ട് വരെ 15639 ഫോമുകളാണ് വിതരണം ചെയ്തത്.

Tags