കുലുക്കല്ലൂർ ഗ്രാമപഞ്ചായത്തിൽ വികസന സദസും അതിദാരിദ്ര്യ മുക്ത പഞ്ചായത്ത് പ്രഖ്യാപനവും നടന്നു

Kulukallur
Kulukallur

പാലക്കട് :  സംസ്ഥാന സർക്കാറിന്റെ ആഭിമുഖ്യത്തിൽ തദ്ദേശ സ്വയംഭരണ വകുപ്പും ഇൻഫർമേഷൻ പബ്ലിക് റിലേഷൻസ് വകുപ്പും സംയുക്തമായി സംഘടിപ്പിക്കുന്ന വികസന സദസും അതിദാരിദ്ര്യ മുക്ത പഞ്ചായത്ത് പ്രഖ്യാപനവും കായിക ന്യൂനപക്ഷക്ഷേമ വകുപ്പ് മന്ത്രി വി. അബ്ദുറഹ്മാൻ നിർവഹിച്ചു. കുലുക്കല്ലൂർ ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് വി.രമണി അധ്യക്ഷയായ പരിപാടിയിൽ പി. മമ്മിക്കുട്ടി എം.എൽ.എ മുഖ്യാതിഥിയായി.

tRootC1469263">

 പരിപാടിയിൽ കഴിഞ്ഞ അഞ്ച് വർഷത്തെ പ്രോഗ്രസ് റിപ്പോർട്ട് പ്രകാശനം, വിദ്യാർഥികൾക്കുള്ള പഠനോപകരണ വിതരണം, ബഡ്സ് സ്കൂളിലേക്ക് തെറാപ്പി ഉപകരണങ്ങൾ കൈമാറൽ, ഹരിത കർമ്മ സേനാംഗങ്ങൾക്കുള്ള ഉപകരങ്ങൾ കൈമാറൽ, വനിത നാടൻ പാട്ട് യൂണിറ്റിനുള്ള വാദ്യോപകരങ്ങൾ കൈമാറൽ എന്നിവ നടന്നു. മുളയങ്കാവ് എസ്.എം റീജൻസിയിൽ നടന്ന പരിപാടിയിൽ സെക്രട്ടറി യു.എസ് അഖിലേഷ്, ജനപ്രതിനിധികൾ, വകുപ്പ് ഉദ്യോഗസ്ഥർ തുടങ്ങിയവർ പങ്കെടുത്തു. 
 

Tags