ആദിവാസി യുവാവിനെ കെട്ടിയിട്ട് മര്‍ദ്ദിച്ച സംഭവം: രണ്ടു പേര്‍ അറസ്റ്റില്‍

Incident of beating a tribal youth Two arrested
Incident of beating a tribal youth Two arrested

ലഹരിവസ്തുക്കള്‍ ഉപയോഗിച്ച് അക്രമാസക്തനായതുമായി ബന്ധപ്പെട്ട് ഷിജുവിനെതിരേ അഗളി പോലീസ് നേരത്തേ കേസെടുത്തിരുന്നു.

പാലക്കാട്: അട്ടപ്പാടിയില്‍ ആദിവാസി യുവാവിനെ അര്‍ധനഗ്നനാക്കി കെട്ടിയിട്ട് മര്‍ദ്ദിച്ച കേസില്‍ രണ്ടു പേര്‍ അറസ്റ്റില്‍. ഷോളയൂര്‍ സ്വദേശി  റെജി മാത്യു (21 ) ആലപ്പുഴ കട്ടണം സ്വദേശി വിഷ്ണുദാസ് (31) എന്നിവരെയാണ് അഗളി പൊലീസ് അറസ്റ്റ് ചെയ്തത്. ഇവരെ മണ്ണാര്‍ക്കാട് എസ്.സി എസ്.ടി പ്രത്യേക കോടതി 15 ദിവസത്തേക്ക് റിമാന്റ് ചെയ്തു.

tRootC1469263">

അട്ടപ്പാടി ചിറ്റൂര്‍ ആദിവാസി ഉന്നതിയിലെ ഷിജു (19)വിന് മര്‍ദ്ദനമേറ്റ സംഭവവുമായി ബന്ധപ്പെട്ടാണ് അറസ്റ്റ്. ഷിജുവിനെ കയറു കൊണ്ട് വരിഞ്ഞ് മുറുക്കിയ നിലയിലുള്ള ചിത്രം പുറത്തു വന്നതോടെ വിഷയം വലിയ വിവാദമായി മാറുകയായിരുന്നു. പിക് അപ് വാനില്‍ പാല്‍ ശേഖരിച്ച് വിതരണം നടത്തുന്നവരാണ് പ്രതികള്‍. ഇവര്‍ക്കെതിരേ ആദിവാസികള്‍ക്കെതിരായ കുറ്റകൃത്യവുമായി ബന്ധപ്പെട്ട വകുപ്പുകള്‍ ചുമത്തിയാണ് കേസെടുത്തിരിക്കുന്നത്. യുവാവിനെ നഗ്നനാക്കി മര്‍ദ്ദിച്ച് കെട്ടിയിടുകയും ചിത്രം ഷൂട്ട് ചെയ്ത് പ്രചരിപ്പിക്കുകയും ചെയ്തത് ഗുരുതരമായ കുറ്റകൃത്യമാണെന്ന് കോടതി നിരീക്ഷിച്ചു.

ലഹരിവസ്തുക്കള്‍ ഉപയോഗിച്ച് അക്രമാസക്തനായതുമായി ബന്ധപ്പെട്ട് ഷിജുവിനെതിരേ അഗളി പോലീസ് നേരത്തേ കേസെടുത്തിരുന്നു. പിക് അപ് വാനിന്റെ ചില്ല് എറിഞ്ഞുടച്ചുവെന്ന് റെജി മാത്യുവിന്റേയും വിഷ്ണുദാസിന്റേയും പരാതിപ്രകാരമായിരുന്നു ഇത്. ഷിജു അക്രമാസക്തനായി പുലഭ്യം പറയുന്ന ദൃശ്യങ്ങള്‍ സാമൂഹ്യമാധ്യമങ്ങളില്‍ വൈറലാണ്. യുവാവിനെ കയര്‍ ഉപയോഗിച്ച് കെട്ടിയിട്ട നിലയില്‍ പ്രചരിച്ച ചിത്രം, വര്‍ഷങ്ങള്‍ക്കു മധു എന്ന ആദിവാസിയുവാവിനെതിരായ ക്രൂരതയെ ഓര്‍മ്മിപ്പിക്കുന്നതായിരുന്നു.

പ്രതികള്‍ക്കെതിരേ കേസെടുക്കണമെന്ന് പട്ടകവിഭാഗ ക്ഷേമ വകുപ്പുമന്ത്രി ഒ.ആര്‍. കേളു ആവശ്യപ്പെട്ടു. അക്രമം തടയാനാണ് തങ്ങള്‍ കൈകള്‍ ബന്ധിച്ചത് എന്ന് അവകാശപ്പെട്ട പ്രതികള്‍ തങ്ങള്‍ മര്‍ദ്ദിച്ചില്ലെന്നാണ് പറഞ്ഞിരുന്നത്. എന്നാല്‍ യുവാവിന്റെ ദേഹത്ത് മുറിവുകള്‍ ഉണ്ടായിരുന്നു.

Tags