നാഗലശ്ശേരി ഗ്രാമപഞ്ചായത്തിലെ അങ്കണവാടികളിൽ ഹെൽപ്പർ നിയമനം
പാലക്കാട് : തൃത്താല ശിശുവികസന പദ്ധതി ഓഫീസ് പരിധിയിൽ വരുന്ന നാഗലശ്ശേരി ഗ്രാമപഞ്ചായത്തിലെ അങ്കണവാടികളിൽ അങ്കണവാടി ഹെൽപ്പർ തസ്തികയിൽ സ്ഥിര നിയമനത്തിനായി വനിതകളിൽ നിന്നും അപേക്ഷ ക്ഷണിച്ചു. അപേക്ഷകർ എഴുതാനും വായിക്കാനും അറിവുള്ളവരായിരിക്കണം. എസ്.എസ്.എൽ.സി വിജയിക്കാൻ പാടില്ല. നാഗലശ്ശേരി ഗ്രാമപഞ്ചായത്തിൽ സ്ഥിരതാമസമുള്ളവരായിരിക്കണം.
ഉയർന്ന പ്രായപരിധി 46 വയസ്സ്. എസ്.സി/ എസ്.ടി വിഭാഗക്കാർക്ക് ഉയർന്ന പ്രായപരിധിയിൽ മുന്നു വർഷം വരെ ഇളവ് ലഭിക്കും. അപേക്ഷകർ വിദ്യാഭ്യാസ യോഗ്യത തെളിയിക്കുന്ന സർട്ടിഫിക്കറ്റ്, വയസ്സ് തെളിയിക്കുന്ന സർട്ടിഫിക്കറ്റ്, റേഷൻ കാർഡ്/ റസിഡൻഷ്യൽ സർട്ടിഫിക്കറ്റ്, പ്രവൃത്തി പരിചയ സർട്ടിഫിക്കറ്റ് എന്നിവയുടെ പകർപ്പുകൾ സഹിതം ഒക്ടോബർ 17 ന് വൈകീട്ട് അഞ്ചു മണിക്കകം തൃത്താല ഐ.സി.ഡി.എസ് ഓഫീസിൽ അപേക്ഷ സമർപ്പിക്കണം. കൂടുതൽ വിവരങ്ങൾക്ക് ഫോൺ: 0466 2371435.
.jpg)

