പാലക്കാട് ജില്ലയിലെ വ്യാപാര സ്ഥാപനങ്ങളില്‍ ആരോഗ്യവകുപ്പ് മിന്നല്‍ പരിശോധന ​​​​​​​

google news
dsh

പാലക്കാട് : ഷോളയൂര്‍ ഗ്രാമപഞ്ചായത്തിലെ ആനക്കട്ടി, ഷോളയൂര്‍, കോട്ടത്തറ പ്രദേശങ്ങളിലെ വിവിധ വ്യാപാര സ്ഥാപനങ്ങളില്‍ ആരോഗ്യ വകുപ്പ് മിന്നല്‍ പരിശോധന നടത്തി. ആകെ 48 വ്യാപാര സ്ഥാപനങ്ങള്‍ പരിശോധിച്ചതില്‍ വൃത്തിഹീനമായ സാഹചര്യത്തില്‍ കണ്ടെത്തിയ നാലെണ്ണത്തിന് നോട്ടീസ് നല്‍കി. അടിയന്തിരമായി വൃത്തിയാക്കി സൂക്ഷിക്കാനും നിര്‍ദേശം നല്‍കി. ഭക്ഷ്യയോഗ്യമല്ലാത്ത ഭക്ഷ്യസാധനങ്ങള്‍ പിടിച്ചെടുത്തു നശിപ്പിച്ചു. 

പുകയില പാടില്ല എന്ന ബോര്‍ഡ് പ്രദര്‍ശിപ്പിക്കാത്ത കടകളില്‍നിന്നും പിഴ ഈടാക്കി.കാലാവധി രേഖപ്പെടുത്താത്ത ഭക്ഷ്യസാധനങ്ങള്‍ വ്യാപകമായി വിതരണം ചെയുന്നതായി പരിശോധനയില്‍ കണ്ടെത്തിയെന്നും വരും ദിവസങ്ങളില്‍ ഇത്തരക്കാര്‍ക്കെതിരെ കര്‍ശന നടപടി സ്വീകരിക്കുമെന്നും ഹെല്‍ത്ത് ഇന്‍സ്പെക്ടര്‍ എസ്.എസ് കാളിസ്വാമി അറിയിച്ചു. പരിശോധനയില്‍ ജൂനിയര്‍ ഹെല്‍ത്ത് ഇന്‍സ്പെക്ടര്‍ നജിമോന്‍ ചന്ദ്രന്‍, രഞ്ജിത്ത്, ഗോപകുമാര്‍, നീതു, എസ്. രവി, ഉമ അനൂപ്, ഡ്രൈവര്‍ ആനന്ദ് എന്നിവര്‍ പങ്കെടുത്തു.

Tags