മാലിന്യത്തില്‍ നിന്നും ലഭിച്ച പണം തിരികെ ഏല്‍പ്പിച്ച് ഹരിത കര്‍മ്മ സേനാംഗങ്ങള്‍
Nov 17, 2023, 19:56 IST

പാലക്കാട് : ഹരിത കര്‍മ്മ സേനാംഗങ്ങള്‍ വീടുകളില്‍ നിന്ന് ശേഖരിച്ച മാലിന്യങ്ങള്‍ക്കുളളില്‍ നിന്നും ലഭിച്ച പണം തിരികെ ഏല്‍പ്പിച്ചു. 12 ആം വാര്‍ഡിലെ ഹരിത കര്‍മ്മസേനാംഗങ്ങളായ ആന്റോ ലിസി, ലീമാ ഡെയ്‌സി എന്നിവര്‍ക്കാണ് മാലിന്യങ്ങള്‍ക്കുള്ളില്‍ നിന്നും 2500 രൂപ ലഭിച്ചത്. അവര്‍ അത് യഥാര്‍ത്ഥ ഉടമയായ മണിയന്‍കാരചളളയിലെ റാണിക്ക് തിരികെ നല്‍കി മാതൃകയായി.