പാലക്കാട് ഗവ. വിക്ടോറിയ കോളേജിൽ ഗസ്റ്റ് അധ്യാപക ഒഴിവ്
May 6, 2025, 20:27 IST
പാലക്കാട് : പാലക്കാട് ഗവ. വിക്ടോറിയ കോളേജിൽ സൈക്കോളജി വകുപ്പിൽ ഗസ്റ്റ് അധ്യാപക ഒഴിവ്. അഭിമുഖം മെയ് 15 ന് രാവിലെ 10 മണിക്ക് നടക്കുന്നു. യു.ജി.സി നെറ്റ് യോഗ്യത ഉള്ളവർക്ക് അഭിമുഖത്തിന്റെ ഭാഗമാകാം.
നെറ്റ് യോഗ്യതയുള്ളവരുടെ അഭാവത്തിൽ 55 ശതമാനത്തിൽ കുറയാത്ത മാർക്ക് ബിരുദാനന്തര ബിരുദ തലത്തിൽ നേടിയിട്ടുള്ളവരെ പരിഗണിക്കും. ഉദ്യോഗാർഥികൾ കോളേജ് വിദ്യാഭ്യാസ വകുപ്പ് ഡയറക്ടറുടെ ഓഫീസിൽ രജിസ്റ്റർ ചെയ്യണം. ഉദ്യോഗാർത്ഥികൾ ബയോഡാറ്റയും യോഗ്യത തെളിയിക്കുന്ന സർട്ടിഫിക്കറ്റുകളും സഹിതം കോളേജിൽ എത്തണം. ഫോൺ: 0491 2576773
tRootC1469263">.jpg)


