അട്ടപ്പാടി ഗവ. ഐ ടി ഐ യിൽ ഗസ്റ്റ് ഇൻസ്ട്രക്ടർ ഒഴിവ്
Sep 26, 2025, 20:34 IST
അട്ടപ്പാടി : അട്ടപ്പാടി ഗവ. ഐ ടി ഐ യിൽ ജൂനിയർ ഇൻസ്ട്രക്ടർ (മെക്കാനിക് മോട്ടോർ വെഹിക്കിൾ) തസ്തികയിൽ ഒഴിവ്. ബന്ധപ്പെട്ട എഞ്ചിനീയറിങ് ശാഖയിൽ ബിരുദം/ ത്രിവത്സര ഡിപ്ലോമ / എൻ ടി സി/ എൻ എ സി യും മൂന്ന് വർഷ പ്രവൃത്തി പരിചയവുമാണ് യോഗ്യത. പൊതുവിഭാഗത്തിൽ ഒരു ഒഴിവാണുള്ളത്. താല്പര്യമുള്ളവർ സെപ്റ്റംബർ 29 ന് രാവിലെ 10.30 ന് യോഗ്യതാ സർട്ടിഫിക്കറ്റുകളുടെ അസ്സൽ രേഖകളുമായി എത്തിച്ചേരണമെന്ന് പ്രിൻസിപ്പൽ അറിയിച്ചു. ഫോൺ: 04924 296516.
.jpg)

