സാങ്കേതിക വിദ്യാഭ്യാസ മേഖലയിൽ വലിയ മാറ്റങ്ങളുണ്ടാക്കാൻ സർക്കാരിനായി: മന്ത്രി ആർ.ബിന്ദു

r bindhu

പാലക്കാട് : സാങ്കേതിക വിദ്യാഭ്യാസ മേഖലയിൽ വലിയ മാറ്റങ്ങളുണ്ടാക്കാൻ സർക്കാരിനായെന്ന് ഉന്നത വിദ്യാഭ്യാസ സാമൂഹിക നീതി വകുപ്പ് മന്ത്രി ഡോ. ആർ. ബിന്ദു. പാലക്കാട് ഗവ എഞ്ചിനീയറിങ് കോളേജിൽ നിർമ്മിക്കുന്ന ലേഡിസ് ഹോസ്റ്റൽ കെട്ടിടത്തിന്റെ ശിലാസ്ഥാപനം ഓൺലൈനായി ഉദ്ഘാടനം നിർവഹിച്ച് സംസാരിക്കുകയായിരുന്നു മന്ത്രി. ഉന്നത വിദ്യാഭ്യാസ മേഖലയിൽ അടിസ്ഥാന സൗകര്യ വികസനം ഉൾപ്പെടെ കാതലായ മാറ്റങ്ങളാണ് സർക്കാർ നടപ്പാക്കിയത്. ആദ്യത്തെ നാല് വർഷക്കാലം 6000 കോടി രൂപ ഉന്നത വിദ്യാഭ്യാസ മേഖലയിൽ അടിസ്ഥാന സൗകര്യ വികസനത്തിനായി വിന്യസിക്കുകയും 2000 കോടിയിലധികം നിർമ്മാണ പ്രവർത്തനങ്ങൾ സാധ്യമാക്കാൻ സർക്കാറിനായെന്നും മന്ത്രി പറഞ്ഞു. 

tRootC1469263">

കോളേജ് ക്യാമ്പസിലെ എഡ്യൂസാറ്റ് ഹാളിൽ നടന്ന പരിപാടി അഡ്വ. കെ പ്രേംകുമാർ എം.എൽ.എ അധ്യക്ഷത വഹിച്ചു. ഉന്നത വിദ്യാഭ്യാസ മേഖലയിലെ അടിസ്ഥാന സൗകര്യ വികസനം ലക്ഷ്യമിട്ട് കിഫ്ബി വഴി 16.62 കോടി രൂപ ചെലവഴിച്ചാണ് കെട്ടിടം നിർമ്മിക്കുന്നത്. പരിപാടിയിൽ പാലക്കാട് ജില്ലാ പഞ്ചായത്ത് മെമ്പർ എ. കെ. ഷീലാദേവി ടീച്ചർ, ശ്രീകൃഷ്ണപുരം ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റ് കെ. അശോക് കുമാർ, ബ്ലോക്ക് പഞ്ചായത്ത് മെമ്പർ സി. വി. അനിത, ശ്രീകൃഷ്ണപുരം ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് പി. അരവിന്ദാക്ഷൻ മാസ്റ്റർ, ഗ്രാമപഞ്ചായത്ത് വാർഡ് മെമ്പർ സി. ഓമന, പ്രിൻസിപ്പൽ ഇൻ ചാർജ്ജ് ഡോ. കെ. ആർ. രമേഷ് ബാബു, പി. ടി. എ വൈസ് പ്രസിഡന്റ് സി. എൻ. സാനു ശങ്കർ, പി. ടി. എ ട്രഷറർ ഡോ. യു. സംഗീത,വിദ്യാർത്ഥി പ്രതിനിധി ദിയ ബെറ്റ്‌സി എന്നിവർ പങ്കെടുത്തു. 

Tags