നല്ല ക്ലാസ് മുറികൾ മികച്ച വിദ്യാഭ്യാസത്തിന് അനിവാര്യം: മന്ത്രി പി.എ. മുഹമ്മദ് റിയാസ്

Good classrooms are essential for good education: Minister P.A. Muhammad Riyaz
Good classrooms are essential for good education: Minister P.A. Muhammad Riyaz

പാലക്കാട് : ഗുണമേന്മയുള്ള വിദ്യാഭ്യാസം ഉറപ്പാക്കാൻ മികച്ച ക്ലാസ് മുറികൾ അനിവാര്യമാണെന്ന് പൊതുമരാമത്ത്, വിനോദസഞ്ചാര വകുപ്പ് മന്ത്രി പി.എ. മുഹമ്മദ് റിയാസ് പറഞ്ഞു. നെല്ലിമേട് ഗവ. എൽ.പി. സ്കൂളിന്റെ പുതിയ കെട്ടിടത്തിന്റെ ഉദ്ഘാടനം ഓൺലൈനായി നിർവഹിച്ച് സംസാരിക്കുകയായിരുന്നു മന്ത്രി. സ്കൂൾ കെട്ടിടങ്ങളുടെ നിർമ്മാണത്തിൽ ഗുണനിലവാരം ഉറപ്പാക്കുന്നതിൽ യാതൊരു വിട്ടുവീഴ്ചയും പാടില്ല. മുൻകാലങ്ങളിലെ നിർമ്മാണ രീതികളിൽ നിന്ന് വ്യത്യസ്തമായി മികച്ച രൂപകൽപ്പനയോടെയുള്ള ശൈലിയാണ് പൊതുമരാമത്ത് വകുപ്പ് ഇപ്പോൾ സ്വീകരിക്കുന്നതെന്നും മന്ത്രി പറഞ്ഞു.

tRootC1469263">

വൈദ്യുതി വകുപ്പ് മന്ത്രി കെ. കൃഷ്ണൻകുട്ടി അധ്യക്ഷനായി. പരിപാടിയിൽ ജില്ലാ പഞ്ചായത്ത് മെമ്പർ മാധുരി പത്മനാഭൻ, പെരുമാട്ടി ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് ഷീബ രാധാകൃഷ്ണൻ, വൈസ് പ്രസിഡന്റ് എ. കൃഷ്ണകുമാർ, ചിറ്റൂർ ബ്ലോക്ക് പഞ്ചായത്ത് മെമ്പറും കെ.എസ്.ഇ.ബി. സ്വതന്ത്ര ഡയറക്ടറുമായ അഡ്വ. വി. മുരുകദാസ്, പെരുമാട്ടി ഗ്രാമപഞ്ചായത്ത് ആരോഗ്യ വിദ്യാഭ്യാസ സ്റ്റാൻഡിങ് കമ്മിറ്റി ചെയർമാൻ കെ. സുരേഷ്, ക്ഷേമകാര്യ സ്റ്റാൻഡിങ് കമ്മിറ്റി ചെയർപേഴ്സൺ ആർ. ഉഷാനന്ദിനി, വികസനകാര്യ സ്റ്റാൻഡിങ് കമ്മിറ്റി ചെയർപേഴ്സൺ ഹസീന ഭാനു, ചിറ്റൂർ എ.ഇ.ഒ. എസ്. രാഖി, ചിറ്റൂർ ബി.പി.സി. എസ്. സൗദ, സ്കൂൾ പ്രധാനാധ്യാപിക ആർ. ഗുണ ലക്ഷ്മി, പി.ടി.എ. പ്രസിഡന്റ് എസ്. രഞ്ജിത്ത്, തുടങ്ങിയവര്‍ പങ്കെടുത്തു. പൊതുമരാമത്ത് കെട്ടിടം വകുപ്പ് അസിസ്റ്റന്റ് എക്സിക്യൂട്ടീവ് എഞ്ചിനീയർ എം.ജെ. ഷമിം റിപ്പോർട്ട് അവതരിപ്പിച്ചു.

Tags