ജൻഡർ ഡെവലപ്മെന്റ് പ്രോഗ്രാം - ക്രൈം മാപ്പിങ് പാലക്കാട് ജില്ലാ തല കോൺക്ളേവ് സംഘടിപ്പിച്ചു

Gender Development Program - Crime Mapping Palakkad District Level Conclave Organized
Gender Development Program - Crime Mapping Palakkad District Level Conclave Organized

പാലക്കാട്‌ : പാലക്കാട്‌ കുടുംബശ്രീ ജില്ലാ മിഷന്റെ നേതൃത്വത്തിൽ സ്ത്രീകൾക്കെതിരെ നടക്കുന്ന അതിക്രമങ്ങളെ തടയുന്നതിനും ലഭ്യമായ സേവനങ്ങളെ കുറിച്ച് അവബോധം സൃഷ്‌ടിക്കുന്നതിനും വേദി ഒരുക്കുക എന്ന ലക്ഷ്യത്തോടെ ജൻണ്ടർ ഡെവലപ്മെന്റ് പദ്ധതിയിൽ ഉൾപ്പെടുത്തി നടപ്പിലാക്കുന്ന ക്രൈം മാപ്പിങ് ജില്ലാ തല കോൺക്ളേവ് പാലക്കാട് ജില്ലാ പഞ്ചായത്ത് പ്രസിഡന്റ് കെ ബിനു മോൾ ഉദ്ഘാടനം ചെയ്തു.

പാലക്കാട്‌ കുടുംബശ്രീ ജില്ലാ മിഷന്റെ നേതൃത്വത്തിൽ ജില്ലയിലെ ആറ് പഞ്ചായത്തുകളിൽ കുടുംബശ്രീ സി ഡി എസുകൾ ക്രൈം മാപ്പിങ് സർവ്വേ നടത്തി. കേരളശ്ശേരി, മരുതറോഡ്, കൊല്ലങ്കോട് , ഷോളയൂർ, ലക്കിടി പേരൂർ, നാഗലശ്ശേരി എന്നീ പഞ്ചായത്തുകളിലെ ഓരോ വാർഡുകളിലെയും 50 സ്ത്രീകളിൽ നിന്നാണ് സാമ്പിൾ ശേഖരണം നടത്തിയത്. ഇതിനായി പരിശീലനം ലഭിച്ച റിസോഴ്സ് പേഴ്സൺമാരെ ഓരോ സിഡി എസിനു കീഴിലും നിയമിച്ചിരുന്നു. ശേഖരിച്ച റിപ്പോർട്ടുകൾ വിശകലനം ചെയ്ത് എല്ലാ വകുപ്പുകളും ചേർന്ന് ആവശ്യമായ പദ്ധതികൾ ആവിഷ്കരിക്കുകയും ആവിഷ്കരിച്ച പദ്ധതികൾ പഞ്ചായത്തുകൾ വഴി നടപ്പിലാക്കുന്നതിനുള്ള പ്രവർത്തനങ്ങൾ കോൺക്ളേവിൽ ഏകോപിപ്പിച്ചു.

മലമ്പുഴ ബ്ലോക്ക്‌ പഞ്ചായത്ത് ഹാളിൽ വെച്ച് സംഘടിപ്പിച്ച പരിപാടിയിൽ നാഗലശ്ശേരി ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് പി.വി ബാലചന്ദ്രൻ അധ്യക്ഷത വഹിച്ചു. കുടുംബശ്രീ ജില്ലാ മിഷൻ കോർഡിനേറ്റർ കെ കെ ചന്ദ്രദാസ് , കേരളശ്ശേരി ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് ഷീബ സുനിൽ, കേരളശ്ശേരി ഗ്രാമപഞ്ചായത്ത് വൈസ് പ്രസിഡന്റ് ഫെബിൻ റഹ്മാൻ, കൊല്ലംകോട് ഗ്രാമ പഞ്ചായത്ത്‌ ക്ഷേമകാര്യ സ്റ്റാൻഡിങ് കമ്മിറ്റി ചെയർമാൻ ആർ ശിവൻ, മരുതറോഡ് ഗ്രാമപഞ്ചായത്ത് ക്ഷേമകാര്യ സ്റ്റാൻഡിങ് കമ്മിറ്റി ചെയർപേഴ്സൺ കൃഷ്ണകുമാരി, കുടുംബശ്രീ ജെൻഡർ ജില്ലാ പ്രോഗ്രാം മാനേജർ ഗ്രീഷ്മ,കുടുംബശ്രീ അസിസ്റ്റന്റ് ജില്ലാ മിഷൻ കോർഡിനേറ്റർ അനുരാധ , വിവിധ പഞ്ചായത്തുകളെ പ്രതിനിധീകരിച്ച് എത്തിയ കുടുംബശ്രീ സിഡിഎസ് ചെയർപേഴ്സന്മാർ തുടങ്ങിയവർ പങ്കെടുത്തു.  

തുടർന്ന് നടന്ന പാനൽ ചർച്ചയിൽ കുടുംബശ്രീ സംസ്ഥാന ജെൻഡർ റിസോഴ്സ് പേഴ്സണും കില ജൻഡർ റിസോഴ്സ് പേഴ്സണുമായ സാവിത്രി മോഡറേറ്ററായി. ഡി. എൽ. എസ്.എ പാലക്കാട്‌ പാനൽ ലോയർ അഡ്വ.ഷണ്മുഖേശ്വരി, ചിൽഡ്രൻസ് ഹോം കൺസൽട്ടന്റ് സൈക്കോളജിസ്റ്റ് ഗ്രീഷ്മ.ഇ, ദേശാഭിമാനി ബ്യൂറോ ചീഫ് വേണു കെ ആലത്തൂർ, വനിതാ സെൽ അസിസ്റ്റന്റ് സബ് ഇൻസ്‌പെക്ടർ പ്രഭാവതി എന്നിവർ പാനൽ ചർച്ചയിൽ റിപ്പോർട്ട്‌ അവതരണം നടത്തി. കുടുംബശ്രീ സ്നേഹിത ഉദ്യോഗസ്ഥർ, കമ്മ്യൂണിറ്റി കൗൺസിലർമാർ, ക്രൈം മാപ്പിങ് റിസോഴ്സ് പേഴ്സൺമാർ, കുടുംബശ്രീ പ്രതിനിധികൾ, ഐ സി ഡി എസ് സൂപ്പർവൈസർമാർ, പോലീസ് ഉദ്യോഗസ്ഥർ, എക്‌സൈസ് ഉദ്യോഗസ്ഥർ, മാധ്യമ പ്രവർത്തകർ തുടങ്ങിയവർ പരിപാടിയിൽ പങ്കെടുത്തു. 

Tags