പാലക്കാട് കാറിടിച്ച് കാൽനട യാത്രക്കാരി മരിച്ച കേസിൽ ഡ്രൈവർക്ക് നാലരമാസം തടവും 12,500 രൂപ പിഴയും

COURT
COURT

പാലക്കാട്: കാറിടിച്ച് കാൽനട യാത്രക്കാരി മരിച്ച സംഭവത്തിൽ കാർ ഡ്രൈവർക്ക് നാലരമാസം തടവും 12,500 രൂപ പിഴയും ശിക്ഷ. മങ്കര കിഴക്കേവാരിയം എം. വൈശാഖിനെ(28)യാണ് ജുഡീഷ്യൽ ഫസ്റ്റ് ക്ലാസ് മജിസ്‌ട്രേറ്റ് ആർ. അനിത ശിക്ഷിച്ചത്. പിഴയടക്കാത്ത പക്ഷം രണ്ടുമാസം അഞ്ച് ദിവസം അധികതടവ് അനുഭവിക്കണം.

tRootC1469263">

2016 ജനുവരിയിൽ കല്ലേക്കാട് പുതിയ പെട്രോൾ പമ്പിന് മുന്നിലായിരുന്നു അപകടം. അമിത വേഗതയിലെത്തിയ കാർ നിയന്ത്രണം വിട്ട് കാൽനടയാത്രക്കാരിയെ ഇടിച്ചു തെറിപ്പിക്കുകയായിരുന്നു. കാറിലുണ്ടായിരുന്ന മറ്റുനാലുപേർക്കും പരുക്കേറ്റിരുന്നു. പ്രോസിക്യൂഷന് വേണ്ടി അസി. പബ്ലിക് പ്രോസിക്യൂട്ടർ വി.ജി. ബിസി ഹാജരായി. സി.പി.ഒ. കെ. രാധിക പ്രോസിക്യൂഷൻ നടപടികൾ ഏകോപിപ്പിച്ചു.

Tags