പാചക വാതക പ്രതിസന്ധി: പാലക്കാട് ജില്ലയിൽ കരിഞ്ചന്തയും പൂഴ്ത്തി വെയ്പ്പും തടയാൻ കർശന പരിശോധന

PALAKKADGAS

പാലക്കാട് : ജില്ലയിൽ പാചകവാതക വിതരണത്തിൽ നേരിടുന്ന പ്രതിസന്ധിയുടെ പശ്ചാത്തലത്തിൽ കരിഞ്ചന്തയും പൂഴ്ത്തിവയ്പും തടയാൻ ലക്ഷ്യമിട്ട് സിവിൽ സപ്ലൈസ് വകുപ്പ് പരിശോധന കർശനമാക്കി. ഇതിന്റെ ഭാഗമായി ജില്ലാ സപ്ലൈ ഓഫീസറുടെ നേതൃത്വത്തിൽ താലൂക്ക് സപ്ലൈ ഓഫീസർമാരുടെ പ്രത്യേക യോഗം ചേർന്ന് സ്ഥിതിഗതികൾ വിലയിരുത്തി. ഹോട്ടലുകൾ കേന്ദ്രീകരിച്ചുള്ള പരിശോധനകൾ കൂടുതൽ ഊർജ്ജിതമാക്കാൻ ഉദ്യോഗസ്ഥർക്ക് നിർദേശം നൽകിയിട്ടുണ്ട്. 

tRootC1469263">

ഗാർഹിക സിലിണ്ടറുകൾ വാണിജ്യ ആവശ്യങ്ങൾക്ക് ഉപയോഗിക്കുന്നുണ്ടോ എന്നും പരിശോധിക്കും. ജില്ലയിലെ മുഴുവൻ ഗ്യാസ് ഏജൻസികളിലെയും സിലിണ്ടറുകളുടെ നിലവിലെ നീക്കിയിരുപ്പ്, വിതരണത്തിലെ കാലതാമസം എന്നിവ സംബന്ധിച്ച് ഉദ്യോഗസ്ഥർ വിവരങ്ങൾ ശേഖരിച്ചുവരികയാണ്. പാചകവാതക വിതരണവുമായി ബന്ധപ്പെട്ട് പൊതുജനങ്ങളിൽ നിന്നും ലഭിക്കുന്ന പരാതികളിൽ ഉടനടി നടപടി സ്വീകരിക്കാൻ പ്രത്യേക സംഘത്തെ ചുമതലപ്പെടുത്തിയിട്ടുണ്ട്. 

വരും ദിവസങ്ങളിൽ സ്‌ക്വാഡുകളുടെ നേതൃത്വത്തിൽ വ്യാപകമായ പരിശോധനകൾ തുടരുമെന്നും, കരിഞ്ചന്ത, പൂഴ്ത്തിവെപ്പ്, നിയമലംഘനം തുടങ്ങിയവ നടത്തുന്നവർക്കെതിരെ കർശനമായ നിയമനടപടികൾ സ്വീകരിക്കുമെന്നും, പൊതുജനങ്ങൾ ആശങ്ക പ്പെടേണ്ട സാഹചര്യം നിലവിൽ ഇല്ലെന്നും ജില്ലാ സപ്ലൈ ഓഫീസർ എ. എസ് ബീന അറിയിച്ചു. എൽ.പി.ജി ക്ഷാമം മുതലെടുത്ത് ചില കേന്ദ്രങ്ങളിൽ അനധികൃത വിൽപന നടക്കാൻ സാധ്യതയുണ്ടെന്ന റിപ്പോർട്ടുകളെ തുടർന്നാണ് നടപടി.
 

Tags