ചിനക്കത്തൂര്‍ പൂരം: മാര്‍ച്ച് 12-ന് പ്രദേശത്ത് മദ്യ നിരോധനം
Mar 1, 2025, 19:51 IST


പാലക്കാട് : ചിനക്കത്തൂര്‍ പൂരത്തോടനുബന്ധിച്ച് മാര്‍ച്ച് 12 ന് ഒറ്റപ്പാലം നഗരസഭ, അമ്പലപ്പാറ ഗ്രാമപഞ്ചായത്ത്, ലക്കിടി പേരൂര്‍ ഗ്രാമപഞ്ചായത്ത്, മങ്കര ഗ്രാമപഞ്ചായത്ത് പരിധികളില്‍ മദ്യ നിരോധനം ഏര്‍പ്പെടുത്തി ജില്ലാ കളക്ടര്‍ ഉത്തരവിട്ടു.
അന്നേ ദിവസം രാവിലെ ആറു മണി മുതല്‍ രാത്രി പത്ത് മണി വരെ ഈ പ്രദേശങ്ങളിലെ മദ്യവില്‍പ്പന ശാലകള്‍ തുറന്നു പ്രവര്‍ത്തിക്കാന്‍ പാടില്ല. ഉത്തരവ് ലംഘിക്കുന്നവര്‍ക്കെതിരെ കേരള അബ്കാരി ആക്ട് 54 അനുസരിച്ച് നിയമ നടപടി സ്വീകരിക്കുമെന്നും ജില്ലാ കളക്ടര്‍ അറിയിച്ചു.