പാലക്കാട് നിയന്ത്രണം വിട്ട് വൈദ്യുതി പോസ്റ്റിലിടിച്ച് ഓട്ടോ മറിഞ്ഞ് അപകടം : 2 കുട്ടികൾ ഉൾപ്പെടെ 5 പേർക്ക് പരിക്ക്

accident 1
accident 1

പാലക്കാട്: സംസ്ഥാനപാതയിൽ ചെറുപ്പുളശ്ശേരി പെരിന്തൽമണ്ണ റോഡിലെ ആനമങ്ങാട് മദ്രസയ്ക്ക് സമീപം നിയന്ത്രണം വിട്ട് വൈദ്യുതി പോസ്റ്റിലിടിച്ച് ഓട്ടോ മറിഞ്ഞ് അപകടം. ഞായറാഴ്ച ഉച്ചയ്ക്ക് ശേഷമാണ് അപകടം ഉണ്ടായത്. ഓട്ടോയിലുണ്ടായിരുന്ന 2 കുട്ടികൾ ഉൾപ്പെടെ 5 പേർക്ക് പരിക്കേറ്റു. 

ചെർപ്പുളശ്ശേരി സ്വദേശികളായ ശിവശങ്കരൻ (70), ദിവ്യ (7), വേദ (1), രമ്യ (35) എന്നിവർക്കാണ് പരിക്കുപറ്റിയത്. ഓടിക്കൂടിയ നാട്ടുകാരാണ് അപകടത്തിൽപ്പെട്ട ഓട്ടോറിക്ഷയിൽ നിന്നും ആളുകളെ പുറത്തെടുത്തത്. 

ഓട്ടോറിക്ഷയിൽ നിന്നും പുക വന്നതും നാട്ടുകാരെ പരിഭ്രാന്തരാക്കി. പരിക്കേറ്റവരെ പെരിന്തൽമണ്ണയിലെ സ്വകാര്യ ആശുപത്രിയിൽ പ്രവേശിപ്പിച്ചു. അപകടത്തിന്റെ സിസിടിവി ദൃശ്യങ്ങൾ പുറത്തുവന്നിട്ടുണ്ട്. 

Tags