അട്ടപ്പാടി താലൂക്ക് ആശുപത്രിയില്‍ നിരവധി ഒഴിവുകള്‍

nurse1
പാലക്കാട് അട്ടപ്പാടി ട്രൈബല്‍ താലൂക്ക് സ്‌പെഷ്യാലിറ്റി ആശുപത്രിയില്‍ 179 ദിവസത്തെ കരാര്‍ വ്യവസ്ഥയില്‍ ദിവസവേതനാടിസ്ഥാനത്തില്‍ വിവിധ തസ്തികകളിൽ ഒഴിവ്. നേഴ്സിങ് ഓഫീസര്‍, ഫാര്‍മസിസ്റ്റ്, ഡ്രൈവര്‍, ഫിസിയോതെറാപിസ്റ്റ്, ഇ.സി.ജി ടെക്നിഷ്യന്‍, ഡാറ്റ എന്‍ട്രി ഓപ്പറേറ്റര്‍, മള്‍ട്ടി ടാസ്‌ക് സ്റ്റാഫ്, ഹോസ്പിറ്റല്‍ അറ്റന്‍ഡന്റ് (ഗ്രേഡ് 2) എന്നീ തസ്തികകളിലേക്കാണ് ഒഴിവുകൾ റിപ്പോർട്ട് ചെയ്തിരിക്കുന്നത്.
അഭിമുഖത്തിന്റെ അടിസ്ഥാനത്തിലാണ് ഉദ്യോഗാർത്ഥികളെ തെരഞ്ഞെടുക്കുന്നത്. താല്പര്യമുള്ള ഉദ്യോഗാര്‍ത്ഥികള്‍ ഫെബ്രുവരി 27 രാവിലെ പത്തിന് നടക്കുന്ന കൂടിക്കാഴ്ചയില്‍ യോഗ്യത, പ്രായം, പ്രവൃത്തി പരിചയം എന്നിവ തെളിയിക്കുന്ന ഒറിജിനല്‍ സര്‍ട്ടിഫിക്കറ്റ്, പൊലീസ് ക്ലീയറന്‍സ് സര്‍ട്ടിഫിക്കറ്റ് തുടങ്ങിയവയുമായി എത്തണം. ഹോസ്പിറ്റല്‍ അറ്റന്‍ഡന്റ് (ഗ്രേഡ് 2) തസ്തികയിലേക്കുള്ള കൂടിക്കാഴ്ച മാര്‍ച്ച് രണ്ടിന് രാവിലെ പത്തിന് നടക്കും. അട്ടപ്പാടി താലൂക്കില്‍ പെട്ടവര്‍ക്കും പ്രവൃത്തിപരിചയമുളളവര്‍ക്കും മുന്‍ഗണന ലഭിക്കും. കൂടുതല്‍ വിവരങ്ങള്‍ ഓഫീസില്‍ നിന്ന് ലഭിക്കും

Tags