ആലത്തൂർ ബ്ലോക്ക് പഞ്ചായത്ത് സമ്പൂർണ മാലിന്യമുക്ത പ്രഖ്യാപനം നടത്തി


പാലക്കാട്: മാലിന്യമുക്ത നവകേരളം ജനകീയ കാംപയിന്റെ ഭാഗമായി ആലത്തൂർ ബ്ലോക്ക്തല സമ്പൂർണ മാലിന്യമുക്ത പ്രഖ്യാപനം പി പി സുമോദ് എം എൽ എ ഉദ്ഘാടനം നിർവഹിച്ചു. ബ്ലോക്ക് പഞ്ചായത്ത് ഹാളിൽ നടന്ന പരിപാടിയിൽ കാംപയിൻ പ്രവർത്തനങ്ങളിൽ ഏറ്റവും മികച്ച പ്രവർത്തനം നടത്തിയ പുതുക്കോട് ഗ്രാമപഞ്ചായത്തിനും മികച്ച രണ്ടാമത്തെ പഞ്ചായത്തായ കിഴക്കഞ്ചേരിയേയും പ്രത്യേക സമ്മാനങ്ങൾ നൽകി അഭിനന്ദിച്ചു. എട്ട് ഗ്രാമപഞ്ചായത്തുകളിലെയും മികച്ച വീട്, മികച്ച ഹരിതസ്ഥാപനം, മികച്ച ഹരിത ഗ്രന്ഥശാല, മികച്ച ഹരിത വിദ്യാലയം, മികച്ച ഹരിത അയൽക്കൂട്ടം, ഹരിതകർമ്മസേന എന്നിവർക്ക് എം എൽ എ പ്രത്യേക പുരസ്‌കാരങ്ങൾ നൽകി. സംസ്ഥാനതലത്തിൽ ഏറ്റവും നല്ല അങ്കണവാടിക്കുള്ള അംഗീകാരം നേടിയ എരിമയൂർ ഗ്രാമപഞ്ചായത്തിലെ ചെങ്കാരം അംഗൻവാടി വർക്കറെയും ഹെൽപ്പറെയും പ്രത്യേകമായി ആദരിച്ചു.
ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റ് രജനിബാബു അധ്യക്ഷത വഹിച്ച പരിപാടിയിൽ ബ്ലോക്ക് പഞ്ചായത്ത് വൈസ് പ്രസിഡന്റ് കെ സി ബിന്ദു, ഗ്രാമപഞ്ചായത്ത് പ്രസിഡന്റുമാരായ ഹസീന ടീച്ചർ, രമേഷ്‌കുമാർ, രമണി ടീച്ചർ, സുമതി ടീച്ചർ, ലിസ്സി സുരേഷ്, ബ്ലോക്ക് സ്ഥിരം സമിതി ചെയർമാൻ വി.വി. കുട്ടികൃഷ്ണൻ, അംഗങ്ങളായ ജയകൃഷ്ണൻ, രജനി, ബ്ലോക്ക് പഞ്ചായത്ത് സെക്രട്ടറി ഇ വി ഗിരീഷ്, ഹരിതകേരള മിഷൻ റിസോഴ്സ് പേഴ്സൺ പി എ വീരാസാഹിബ്, ശുചിത്വമിഷൻ റിസോഴ്സ് പേഴ്‌സൺ ചന്ദ്രൻ എന്നിവരും മറ്റ് ജനപ്രതിനിധികളും,ഉദ്യോഗസ്ഥരും പങ്കെടുത്തു.
