കടലാസ് രഹിത ജെന്‍ഡര്‍ ബജറ്റ് അവതരിപ്പിച്ച് ആലത്തൂര്‍ ബ്ലോക്ക് പഞ്ചായത്ത്

Alathur Block Panchayat introduces paperless gender budget
Alathur Block Panchayat introduces paperless gender budget


പാലക്കാട് : ആലത്തൂര്‍ ബ്ലോക്ക് പഞ്ചായത്ത് 2025-26 സാമ്പത്തിക വര്‍ഷത്തെ ബജറ്റ്, കടലാസ് രഹിത ജെന്‍ഡര്‍  ബജറ്റ് ആയി വൈസ് പ്രസിഡന്റ് കെ.സി ബിനു അവതരിപ്പിച്ചു. 143,42,00,000 രൂപ വരവും 143,36,00,000- രൂപ ചെലവും 6,00,000/ രൂപ നീക്കിയിരിപ്പും പ്രതീക്ഷിക്കുന്ന ബജറ്റാണ് അവതരിപ്പിച്ചത്. ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റ് രജനി ബാബു നയപ്രഖ്യാപനം നടത്തി.

കൃഷി, ക്ഷീരവികസനം, തുടങ്ങിയ ഉല്‍പാദനമേഖലയ്ക്ക് 107,00,000 രൂപയും പാര്‍പ്പിടമേഖലയ്ക്ക് 3,00,00,000 രൂപയും ആരോഗ്യമേഖലയ്ക്ക് 2,51,00,000 രൂപയും  ഘടകസ്ഥാപനങ്ങള്‍ കാര്‍ബണ്‍ സന്തുലിതമാക്കുന്നതിനു വേണ്ടി 25 ലക്ഷം രൂപയും, മഹാത്മാഗാന്ധി ദേശീയ ഗ്രാമീണ തൊഴിലുറപ്പു പദ്ധതിയില്‍ 112 കോടി രൂപയും, എല്ലാ പഞ്ചായത്തുകളിലും വനിതകള്‍ക്കുളള ഫിറ്റ്നസ്സ് സെന്ററുകള്‍ക്കായി 54 രൂപയും, വയോജനങ്ങളുടെ മാനസിക ഉല്ലാസത്തിനായി ഹാപ്പിനസ്സ് പാര്‍ക്ക്, കളിസ്ഥലം, ഓപ്പണ്‍ ജംനേഷ്യം എന്നിവയ്ക്കായി 50 ലക്ഷം രൂപയും  വകയിരുത്തി. പശ്ചാത്തല മേഖലയ്ക്ക് 1.50 കോടി രൂപയാണ് വകയിരുത്തിയത്.

ബ്ലോക്ക് പഞ്ചായത്തിനെ ജെന്‍ഡര്‍ സൗഹൃദമാക്കുന്നതിനായി 60 ലക്ഷം രൂപയും വകയിരിത്തിയിട്ടുണ്ട്. എല്ലാ ഘടകസ്ഥാപനങ്ങളിലും ജെന്‍ഡര്‍ ഓഡിറ്റിങ്് നടത്തി കണ്ടെത്തുന്ന വിടവുകള്‍ പരിഹരിക്കുന്നതിനായി 20 ലക്ഷം രൂപയും വകയിരുത്തി.

പുത്തന്‍ സാങ്കേതിക വിദ്യകള്‍ തൊഴില്‍ രംഗത്തും, വിദ്യാഭ്യാസ രംഗത്തും, ജീവിതത്തിലും മികച്ച രീതിയില്‍ ഉപയോഗിക്കുന്നതിനായി കിലയുമായി ചേര്‍ന്ന് ആലത്തൂര്‍ ബ്ലോക്ക് പഞ്ചായത്തിനെ ആര്‍ട്ടിഫിഷ്യല്‍ ഇന്റലിജന്‍സ് സാക്ഷരത ബ്ലോക്ക് പഞ്ചായത്താക്കി മാറ്റുന്നതിനുള്ള പദ്ധതിക്ക് രൂപം നല്‍കും.
 

Tags

News Hub