ആലത്തൂര്‍ ബ്ലോക്ക് വികസന സെമിനാര്‍ സംഘടിപ്പിച്ചു

google news
dfh

പാലക്കാട് :  ആലത്തൂര്‍ ബ്ലോക്ക് പഞ്ചായത്ത് 2024-25 വാര്‍ഷിക പദ്ധതി രൂപീകരണവുമായി ബന്ധപ്പെട്ട് ബ്ലോക്ക് വികസന സെമിനാര്‍ സംഘടിപ്പിച്ചു. ആലത്തൂര്‍ ബ്ലോക്ക് പഞ്ചായത്ത് ഹാളില്‍ നടന്ന പരിപാടി ജില്ലാ പഞ്ചായത്ത് പ്രസിഡന്റ് കെ. ബിനുമോള്‍ കരട് പദ്ധതി രേഖ പ്രകാശനവും ഉദ്ഘാടനവും നിര്‍വഹിച്ചു. ആലത്തൂര്‍ ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റ് രജനി ബാബു അധ്യക്ഷയായി.

ബ്ലോക്ക് വികസന സ്റ്റാന്‍ഡിങ് കമ്മിറ്റി ചെയര്‍പേഴ്‌സണ്‍ കെ. സുലോചന കരട് പദ്ധതി രേഖ ഏറ്റുവാങ്ങി. ആസൂത്രണ സമിതി ഉപാധ്യക്ഷന്‍ എം.വി അപ്പുണ്ണി നായര്‍ സുസ്ഥിര വികസന ലക്ഷ്യങ്ങള്‍ വിശദീകരിച്ചു. വൈസ് പ്രസിഡന്റ് കെ.സി ബിനു, കണ്ണമ്പ്ര, പുതുക്കോട് ഗ്രാമപഞ്ചായത്ത് പ്രസിഡന്റുമാരായ എം. സുമതി, ഐ. ഹസീന, ക്ഷേമകാര്യ സ്റ്റാന്‍ഡിങ് കമ്മിറ്റി ചെയര്‍മാന്‍ വി.വി. കുട്ടികൃഷ്ണന്‍, ആരോഗ്യ വിദ്യാഭ്യാസ സ്റ്റാന്‍ഡിങ് കമ്മിറ്റി ചെയര്‍പേഴ്‌സണ്‍ എസ്. അലീമ, ബ്ലോക്ക് പഞ്ചായത്ത് സെക്രട്ടറി പി.പി പ്രിയ എന്നിവര്‍ സംസാരിച്ചു.

Tags