കാർഷിക സർവെ: പാലക്കാട് ജില്ലാതല പരിശീലന പരിപാടി സംഘടിപ്പിച്ചു
പാലക്കാട് : സാമ്പത്തിക സ്ഥിതിവിവരക്കണക്ക് വകുപ്പിന്റെ നേതൃത്വത്തിൽ 2025-26 വർഷത്തെ കാർഷിക സർവെയുമായി ബന്ധപ്പെട്ട് ഉദ്യോഗസ്ഥർക്കായി ജില്ലാതല പരിശീലന പരിപാടി സംഘടിപ്പിച്ചു. അസിസ്റ്റന്റ് കളക്ടർ രവി മീണ പരിപാടി ഉദ്ഘാടനം ചെയ്തു. കേന്ദ്രാവിഷ്‌കൃത പദ്ധതിയായ 'ഇഎആർഎഎസ്' (Establishment of an agency for reporting agriculture statistics) പ്രകാരം സംസ്ഥാനത്ത് നടത്തുന്ന വിവരശേഖരണ പരിപാടിയുടെ ഭാഗമായാണ് പരിശീലനം നടത്തിയത്. സംസ്ഥാനത്തെ 811 സോണുകളായി തിരിച്ച്, ഓരോ കാർഷിക വർഷത്തിലും വിവിധ കാർഷിക വിളകളുടെ വിസ്തൃതി, ഉല്പാദനം, ഉല്പാദനക്ഷമത, വിവിധ ജല സ്രോതസ്സുകളുടെ വിസ്തീർണ്ണം, ഭൂമിയുടെ വിവിധ തരത്തിലുള്ള വിനിയോഗം തുടങ്ങിയ സ്ഥിതിവിവരക്കണക്കുകൾ പ്രസ്തുത പദ്ധതിയിലൂടെ ശേഖരിക്കുന്നു.
tRootC1469263">ജില്ലാ പഞ്ചായത്ത് ഹാളിൽ നടന്ന പരിപാടിയിൽ ഡെപ്യൂട്ടി ഡയറക്ടർ എസ് കിരൺ അധ്യക്ഷത വഹിച്ചു. സാമ്പത്തിക സ്ഥിതിവിവരകണക്ക് ഡയറക്ടർ സി.പി രശ്മി വിശിഷ്ടാതിഥിയായി. ജോയിന്റ് ഡയറക്ടർ കെ സെലീന മുഖ്യപ്രഭാഷണം നടത്തി. വിവിധ വിഷയങ്ങളിൽ സ്റ്റാറ്റിസ്റ്റിക്കൽ ഇൻസ്‌പെക്ടർമാരായ പി ഉസ്സൻകുട്ടി, കെ.ബി ബാലാജി ശങ്കർ, കെ ശ്രീകുമാരൻ, താലൂക്ക് സ്റ്റാറ്റിസ്റ്റിക്കൽ ഓഫീസർ എൻ.വി മധുസൂദനൻ, സ്റ്റാറ്റിസ്റ്റിക്കൽ ഇൻവെസ്റ്റിഗേറ്റർ ആർ രതീഷ്, അഡീഷണൽ ജില്ലാ ഓഫീസർ റീമി കൊച്ചു വർക്കി, റിസർച്ച് അസിസ്റ്റന്റ് കെ കബീർ, റിസർച്ച് ഓഫീസർ പി.ഒ ബെന്നി എന്നിവർ സാങ്കേതിക സെഷനുകൾ അവതരിപ്പിച്ചു. സാമ്പത്തിക സ്ഥിതി വിവരക്കണക്ക് ഡെപ്യൂട്ടി ഡയറക്ടർ സതീഷ് കുമാർ, ജില്ലാ പ്ലാനിങ് ഓഫീസർ ഏലിയാമ്മ നൈനാൻ, ജില്ലാ വ്യവസായ കേന്ദ്രം മാനേജർ സി.ജി രാജേഷ്, സീനിയർ സ്റ്റാറ്റിസ്റ്റിക്കൽ ഓഫീസർ അൻവർ ഹുസൈൻ, അസിസ്റ്റന്റ് ഡയറക്ടർ പി.ഇ ശ്രീഷ്മ, ജില്ലാ ഓഫീസർ എം.വി പ്രേമ എന്നിവർ സംസാരിച്ചു.
.jpg)


