ജേർണലിസ്റ്റ് വോളി ലീഗ് വിജയിപ്പിക്കാൻ സംഘാടക സമിതി രൂപീകരിച്ചു

Organizing committee formed to make Journalist Volleyball League a success

കണ്ണൂർ: കണ്ണൂർ പ്രസ് ക്ളബ്ബിൻ്റെ ആഭിമുഖ്യത്തിൽ മെയ് അവസാന വാരം നടത്തുന്ന  ജേർണലിസ്റ്റ് വോളി ലീഗ് ഏഴാമത് സീസൺ വിജയിപ്പിക്കുന്നതിനായി സംഘാടക സമിതി യോഗം തീരുമാനിച്ചു. കണ്ണൂർ പ്രസ് ക്ളബ്ബ് ഹാളിൽ ചേർന്ന യോഗം മന്ത്രി രാമചന്ദ്രൻ കടന്നപ്പള്ളി ഉദ്ഘാടനം ചെയ്തു . പ്രസ് ക്ളബ്ബ് പ്രസി. സി. സുനിൽകുമാർ അദ്ധ്യക്ഷനായി. മേയർ അഡ്വ പി .  ഇന്ദിര, ഡെപ്യൂട്ടി മേയർ കെ.പി താഹിർ, കൗൺസിലർ അഡ്വ. ലിഷാ ദീപക്. ജില്ലാ സ്പോർട്സ് കൗൺസിൽ പ്രസിഡൻ്റ് വി എം അഖിൽ, നോർത്ത് മലബാർ ചേംബർ ഓഫ് കൊമേഴ്സ് പ്രസിഡൻ്റ് സച്ചിൻ സൂര്യകാന്ത് മഖേച്ചെ, സെക്രട്ടറി സി അനിൽകുമാർ , പ്രൊഫ. പി കെ ജഗന്നാഥൻ, കോച്ച് കമൽറാം, അമൽ (ആംസ്റ്റർ മിം മ്സ്) കെ എൻ ബാബു, കെ യു ഡബ്ള്യൂജെ സംസ്ഥാന കമ്മിറ്റി അംഗങ്ങളായ പ്രശാന്ത് പുത്തലത്ത്, ജസ്‌ന ജയരാജ് തുടങ്ങിയവർ പങ്കെടുത്തു.

പ്രസ് ക്ളബ്ബ് സെക്രട്ടറി കബീർ കണ്ണാടി പറമ്പ് സ്വാഗതവും ട്രഷറർ കെ. സതീശൻ നന്ദിയും പറഞ്ഞു.ജെ വി എൽ വിജയത്തിനായി സംഘാടക സമിതി രൂപീകരിച്ചു 
ഭാരവാഹികൾ : മന്ത്രി രാമചന്ദ്രൻ കടന്നപ്പള്ളി , കെ സുധാകരൻ എംപി, കെ. ശിവദാസൻ , അഡ്വ പി സന്തോഷ് കുമാർ, ജോൺ ബ്രിട്ടാസ് ( മുഖ്യ രക്ഷാധികാരികൾ ) അഡ്വ പി കെ ഇന്ദിര (ചെയർമാൻ) അഡ്വ. ബിനോയ് കുര്യൻ, സച്ചിൻ സൂര്യകാന്ത് ,പി പി വിനീഷ്, കെ.ടി ചന്ദ്ര മോഹനൻ (വൈസ് ചെയർ) സി സുനിൽകുമാർ ( വർക്കിങ് ചെയർ) കെ എൻ ബാബു (ജന. കൺവീനർ) കബീർ കണ്ണാടി പറമ്പ് (കൺവീനർ) ഷമീർ ഊർ പള്ളി (കോ, ഓർഡിനേറ്റർ) കെ സതീശൻ (ട്രഷറർ)വിവിധ സബ് കമ്മിറ്റി ഭാരവാഹികളെയും തെരഞ്ഞെടുത്തു.

Tags